May 4, 2024

രാത്രിയാത്രാ നിരോധനം: വനം കുറഞ്ഞ ബദൽ പാത നിർദ്ദേശവുമായി മൈസൂരുവിലെ മലയാളി.

0
Img 20180724 Wa0222
:പാരിസ്ഥിതിക ആഘാതം ഏറ്റവും ലഘൂകരിച്ചുകൊണ്ട് നടപ്പിലാക്കാവുന്ന രീതിയിലാണ് മൈസൂരുവിലെ മലയാളിയായ മാനന്തവാടി സ്വദേശി സിറിയക്ക് ഫിലിപ്പ് പുതിയ റൂട്ട് നിർദ്ദേശിക്കുന്നത്. 

  കോഴിക്കോട്-കുറ്റ്യാടി-പക്രംതളം-കല്ലോടി-മാനന്തവാടി-പനവല്ലി-തിരുനെല്ലി-അപ്പപ്പാറ-അരണപ്പാറ-തോല്പെട്ടി-കുട്ട-ഗോണിക്കൊപ്പ-സിദ്ധാപുര-മടിക്കേരി-സോമവാ൪പേട്ട-സക്കലേശ്പ്പൂ൪-ബേലൂ൪-ചിക്കമഗളൂ൪-തരീക്കരെ-ഭദ്രാവതി-ഷിവമോഗ-റാണേബന്നൂ൪ ദേശീയപാതയുടെയും കണ്ണൂ൪-മട്ടന്നൂ൪-ശിവപുരം-പേരാവൂ൪-കൊട്ടിയൂ൪-അമ്പായത്തോട്-തലപ്പുഴ 44-മാനന്തവാടി-ബാവലി-ബൈരക്കുപ്പ-മച്ചൂ൪-ഗുണ്ടത്തൂ൪-ഹാന്റ്പോസ്റ്റ്-മൈസൂ൪-ഉദയഗിരി-സാത്തഗള്ളി-രംനഹള്ളി-ചന്ദ്ഗാള്-ഗഞ്ജാം-നിമിഷാംബ ദേവസ്ഥാനം-പാണ്ടവപുര-നാഗമംഗല-തുംകൂ൪-ഹിന്ദുപ്പൂ൪-പേണുകൊണ്ട ദേശീയപാതയുടെയും രൂപരേഖയാണ്  തയ്യാറാക്കി സമ൪പ്പിച്ചിരിക്കുന്നത്.
     മാനന്തവാടി-കല്പറ്റ റോഡ് മലയോരഹൈവേയുടെ ഭാഗമാണ്.  റാണെബന്നൂ൪ ബാംഗളൂ൪-പൂണെ ദേശീയ പാതയിലെ ഒരുപ്രധാന ജംഗ്ഷനാണ്.    മൈസൂ൪-ബാംഗളൂ൪ ദേശീയപാത 6 വരിയാക്കുന്നതോടൊപ്പം ഈ രണ്ടു ദേശീയപാതകളും യാഥാ൪ത്ഥ്യമാവണം. മൈസൂര്  നിന്ന് തലശ്ശേരിയ്ക്കും,ചോറോടേക്കും,ഫറോക്കിലേക്കും,നിലമ്പൂരിലേക്കും മാനന്തവാടി വഴി തയ്യാറാക്കി സമ൪പ്പിച്ചിരിക്കുന്ന റെയിൽവേ   രൂപരേഖകളും പാരിസ്ഥിതിക  ആഘാതം ലഘൂകരിച്ചുകൊണ്ട് വന്യജീവി സങ്കേതങ്ങളെല്ലാം ഒഴിവാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത് .
    
    ഉത്തര കേരളത്തിലെയും  ദക്ഷിണ കേരളത്തിലെയും കേന്ദ്രങ്ങളെ എല്ലാം തന്നെ ബന്ധിക്കാവുന്നരീതിയിലുള്ള  ഇവയിലെ ഏതെങ്കിലും  രണ്ടുപാതകളെ , വിശദമായ സങ്കേതിക  സ൪വ്വേകളിലൂടെ കണ്ടെത്തി നടപ്പിലാക്കുകയാണ് വേണ്ടത്.മച്ചൂരിനും ഗുണ്ടത്തൂരിനുമിടയിലായി ഏകദേശം മൂന്നു കി.മീ.ദേശീയപാതക്കും റെയിലിനും കബനിയിലൂടെ ഒരു  ഇരട്ടപ്പാലം പണിതുകൊണ്ട് വനമേഖല ഒഴിവാക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.വിശദമായ സാറ്റലൈറ്റ്  സാങ്കേതിക പഠനം നടത്തേണ്ടി വരുമെന്ന്   സിറിയക് ഫിലിപ്പ് പറഞ്ഞു..ഈ പദ്ധതികളിലൂടെ കേരളത്തിൽ  നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഏറ്റവും ലഘുവായ യാത്രാമാ൪ഗ്ഗങ്ങളാണ് തുറന്നുകിട്ടുക.ഈ രണ്ടു  ദേശീയപാതകളും കേന്ദ്രസ൪ക്കാറിന്റെ ഭാരത് മാല പദ്ധതിയിലൂടെ നടപ്പിലാക്കുവാനാകും.റെയിൽ  പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ   സംയുക്ത സംരഭമായി നടപ്പിലാക്കുവാനാകും.ഈ നി൪ദ്ദേശങ്ങെല്ലാം ഈമെയിലിലൂടെയും മറ്റും മന്ത്രി അല്ഫോ൯സ് കണ്ണന്താനം, കേരള മുഖ്യ മന്ത്രി,  കേരള പൊതുമരാമത്തു മന്ത്രി,  കേരള ചീഫ് സെക്രട്ടറി എന്നിവ൪ക്കെല്ലാം സിറിയക്ക് ഫിലിപ്പ്  സമ൪പ്പിച്ചിട്ടുണ്ട്.
,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *