May 4, 2024

തെങ്ങിന്‍ തൈ വിതരണോദ്ഘാടനവും കര്‍ഷകര്‍ക്കുള്ള സെമിനാറും നടത്തി.

0
5
നാളികേര വികസന ബോര്‍ഡ് ( കാര്‍ഷിക, കര്‍ഷക ക്ഷേമ വകുപ്പ്, ഭാരത സര്‍ക്കാര്‍ ), ഐ.സി.എ.ആർ. കൃഷി വിജ്ഞാന കേന്ദ്രം ( കേരള കാര്‍ഷിക സര്‍വ്വകലാശാല),  കാര്‍ഷിക, കര്‍ഷക ക്ഷേമ വകുപ്പ്, കേരള സര്‍ക്കാര്‍; എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, വയനാട് കലക്ട്രേറ്റിലെ ഡോ. എ. പി. ജെ. അബ്ദുള്‍ കലാം ഹാളില്‍ വെച്ച് കൃഷി കല്യാണ്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായ "തെങ്ങിന്‍ തൈ വിതരണോദ്ഘാടനവും കര്‍ഷകര്‍ക്കുള്ള സെമിനാറും" കൽപ്പറ്റയിൽ  നടന്നു. കര്‍ഷകരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് സമ്പന്നമായ പരിപാടിയില്‍, നാളികേര വികസന ബോര്‍ഡ്, ഡെപ്യൂട്ടി ഡയരക്ടര്‍ . ആര്‍. ജ്ഞാനദേവന്‍  അധ്യക്ഷത വഹിച്ചു.,  ജില്ലാ കളക്ടര്‍ . എ. ആര്‍. അജയകുമാര്‍  ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന്,  നാളികേര വികസന ബോര്‍ഡ് അംഗം  പി. സി. മോഹനന്‍ മാസ്റ്റര്‍ പ്രത്യേക പ്രഭാഷണം നടത്തി. ജില്ലാ കൃഷി വകുപ്പ് ജോയിന്‍റ്  ഡയരക്ടര്‍  ഷാജി അലെക്സാണ്ടര്‍ ആശംസയും , കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ഇ. സഫിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. പി. എസ്. ജോണ്‍ ( മുന്‍ പ്രൊഫസർ,, തൃശ്ശൂര്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളെജ് ) നാളികേര കൃഷിക്ക് സഹായകമായ നിരവധി വിവരങ്ങള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കി, നാളികേര വികസന ബോര്‍ഡ് അസിസ്റ്റന്റ്റ്  ഡയരക്ടര്‍ ശ രെശ്മി ഡി. എസ്. നടീല്‍ വസ്തുക്കളുടെ ശെരിയായ തിരഞ്ഞെടുപ്പിനെ കുറിച്ചും; നാളികേര വികസന ബോര്‍ഡ് ടെക്നിക്കല്‍ ഓഫീസര്‍  വിന്‍സി വര്‍ഗീസ്‌  തെങ്ങുകളിലെ കീടരോഗ നിയന്ത്രണ മാര്‍ഗങ്ങളെകുറിച്ചും കര്‍ഷകരുമായി സംവദിച്ചു.      
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *