May 20, 2024

‘യുവത്വം ആസ്തികളുടെ പുനർ നിർമ്മാണത്തിന്’ : പുനർജ്ജനി മിനി ക്യാമ്പ് ആരംഭിച്ചു

0
Img 20180727 Wa0088
മാനന്തവാടി : ‘യുവത്വം ആസ്തികളുടെ പുനർ നിർമ്മാണത്തിന്’ എന്ന ആശയവുമായി നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാനത്തുടനീളം നടത്തിവരുന്ന പുനർജ്ജനി മിനി ക്യാമ്പിന് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ തുടക്കമായി. വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പ് സബ് കലക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ് ഉത്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് അധ്യക്ഷത വഹിച്ചു.
ആശുപത്രികളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ബയോമെഡിക്കൽ ഉപകരണങ്ങൾ, ഫർണ്ണീച്ചറുകൾ, വീൽചെയറുകൾ, ട്രോളികൾ തുടങ്ങിയവയുടെ പുനരുദ്ധാരണമാണ് ക്യാമ്പിന്റെ ലക്ഷ്യം. മാനന്തവാടി ജില്ലാ ആശുപത്രിയിലും പേര്യ സാമൂഹികാരോഗ്യ കേന്ദ്രത്തിലുമായിട്ടാണ് അഞ്ച് ദിവസം നീളുന്ന ക്യാമ്പ് നടക്കുന്നത്. മുൻ വർഷങ്ങളിലെ ക്യാമ്പുകളിലൂടെ ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങൾ നന്നാക്കാൻ കഴിഞ്ഞതായി ക്യാമ്പ് ഡയരക്ടർ അലി.കെ.പി പറഞ്ഞു. ആർ.എം.ഒ ഡോ.അബ്ദുൽ റഹീം കപൂർ, നഴ്സിംഗ് സൂപ്രണ്ട് എൻ.ഓമന , പ്രോഗ്രാം ഓഫീസർ അലി.കെ.പി, വളണ്ടിയർ കോർഡിനേറ്റർമാരായ വിജീഷ് വിൻസന്റ്, കെൽ‌വിൻ സുനിൽ എന്നിവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *