October 4, 2026

ലോക് താന്ത്രിക് ദള്‍: ഡോ.വര്‍ഗീസ് ജോര്‍ജിനോടു കാട്ടിയത് അനീതിയെന്ന വികാരം വയനാട്ടിലെ അണികളിലും ശക്തം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷ പദവി എം.വി. ശ്രേയാംസ്‌കുമാറിനു നല്‍കിയതുവഴി ദേശീയ നേതൃത്വം മുതിര്‍ന്ന നേതാവ് ഡോ.വര്‍ഗീസ് ജോര്‍ജിനോടു അനീതികാട്ടിയെന്ന വികാരം പാര്‍ട്ടി വയനാട് ഘടകത്തിലും ശക്തം. ശ്രേയാംസ്‌കുമാറിനെ സംസ്ഥാന പ്രസിഡന്റാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജില്ലയിലെ നിരവധി നേതാക്കള്‍ ദേശീയ അധ്യക്ഷനു ഇ മെയില്‍ സന്ദേശം അയച്ചതായാണ് വിവരം. ശ്രേയാംസ്‌കുമാറിനെ പാര്‍ട്ടി അധ്യക്ഷനാക്കിയതിലുള്ള അതൃപ്തി കേരളത്തില്‍നിന്നുള്ള നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെ.പി. മോഹനന്‍, മനയത്തു ചന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് വയനാട്ടിലെ പാര്‍ട്ടി അണികളില്‍ ഒരു വിഭാഗത്തിന്റെ നീക്കം. 
ആഴ്ചകള്‍ മുമ്പ് എം.പി. വീരേന്ദ്രകുമാര്‍ എംപിയുടെ സാന്നിധ്യത്തില്‍ പാലക്കാട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ ഡോ.വര്‍ഗീസ് ജോര്‍ജിനെ പ്രസിഡന്റാക്കണമെന്ന നിര്‍ദേശമാണ് പൊതുവെ ഉയര്‍ന്നത്. എന്നിരിക്കെയാണ് കഴിഞ്ഞ ദിവസം  ശ്രേയാംസ്‌കുമാറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതിനു പിന്നില്‍ എം.പി. വീരേന്ദ്രകുമാര്‍ എംപിയുടെ ചരടുവലിയും  പ്രമുഖ ഇടതു പാര്‍ട്ടി നേതാവിന്റെ ഇടപെടലും ഉണ്ടെന്നു ജില്ലയിലെ താന്ത്രിക് ദള്‍ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. മക്കള്‍-കുടുംബ രാഷ്ട്രീയത്തിനെതിരെ നിരന്തരം പറയുകയും അണികളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്ത വീരേന്ദ്രകുമാര്‍ മകനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ പയറ്റിയ തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *