June 13, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:- വയനാട് ജില്ലാ ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘവും വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ,സംയുക്തമായി നാളെ കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ക്യാമ്പിൽ വരുന്ന രോഗികളെ വിദഗ്ദ്ധ ഡോക്ടർ മാർ പരിശോധിക്കുകുയും ,നിർദ്ദേശ്ശിക്കുന്ന മരുന്നുകൾ നല്കുകുകയും ചെയ്യും.കൂടാതെ കിടത്തി ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്കു സൗജന്യമായി ചികിത്സയും മരുന്നും നൽകും.ഹെർണിയ ,അപ്പെന്റിസ് ,വൃഷണ സബദ്ധമായ 
രോഗങ്ങൾക്കുള്ള സർജറികൾ .കഴുത്തിലെ മുഴകൾ .വികൃതമായ മൂക്ക് ,പൊള്ളൽ ,വെരികോസ് വെയിൻ ,ഉൾപ്പെടെയുള്ള ജനറൽ വിഭാഗ രോഗങ്ങൾക്ക് മേപ്പാടി വിംസ് ഹോസ്പിറ്റലിൽ വെച്ച് സൗജന്യ ശസ്ത്രക്രിയ ചെയ്തു നൽകുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ ,ജനറൽ സർജറി ,ഇ എൻ ടി ,അസ്ഥിരോഗ വിഭാഗം ,ത്വക്ക് രോഗ വിഭാഗം ,ശിശുരോഗ വിഭാഗം ,എന്നീ മേഖലയിലെ വിദഗ്ദ്ധ ഡോക്ടർ മാർ പങ്കെടുക്കും.ക്യാമ്പിന്റെ ഉൽഘടനം എം.വി.   ജയരാജൻ നിർവഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *