August 14, 2026

ഹനാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ

0
IMG-20180727-WA0263
By ന്യൂസ് വയനാട് ബ്യൂറോ
പഠന ചിലവിനൊപ്പം ജീവത ചിലവും മീൻ വിൽപ്പനയിലൂടെ കണ്ടെത്തിയ തൃശ്ശൂർ സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനി ഹനാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ കമ്മറ്റി.ഹനാന്റെ അഗ്നിപരീക്ഷണ ജീവിതത്തിന് പൂർണ്ണ പിൻതുണയെന്ന് നന്മ ഭാരവാഹികൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പഠനത്തോടൊപ്പം ജീവിത ചിലവിനും മീൻ വിൽപ്പനയിലൂടെ പണം കണ്ടെത്തി തൃശൂർ സ്വദേശിനിയും തൊടുപുഴ അൽഅസർ കോളേജിലെ മൂന്നാം വർഷ വിരുദ വിദ്യാർത്ഥിനിയുമായ ഹനാന്റെ കഥ കഴിഞ്ഞ ദിവസമാണ് പത്രത്തിൽ വാർത്തയായത്.പിന്നീട് നവ മാധ്യമങ്ങളിൽ പരിഹാസവർഷവുമായി എന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ പഠനത്തിന് പണം കണ്ടെത്താൻ മീൻ വിൽപ്പന നടത്തിയ ഹനാനെ പോലുള്ളവരെ പരിഹസിക്കുന്ന പ്രവണത സാംസ്കാരിക കേരളത്തിന് അപമാനകരമാണ് ഇത്തരം പരിഹാസങ്ങൾ എതിർക്കപ്പെടെണ്ടതാണെന്നും ഹനാന്റെ അഗ്നിപരീക്ഷണ ജീവിതത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം പൂർണ്ണ പിൻതുണയും നൽകുന്നതായും നന്മ ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ എ.എൻ.മുകുന്ദൻ, കെ.മോഹനൻ, വർഗ്ഗീസ് കോട്ടയിൽ, ശരണ്യ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *