May 21, 2026

പൂക്കോട് വെറ്ററിനറി കോളേജിലെത്തിയത് മാവോയിസ്റ്റുകൾ തന്നെ : കണ്ടെത്തിയത് ബോംബു പോലുള്ള വസ്തു: ലക്ഷ്യം ഭീഷണി മാത്രം

0
IMG-20180926-WA0158
By ന്യൂസ് വയനാട് ബ്യൂറോ
പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മാവോയിസ്റ്റ് സംഘം എത്തി: ബോംബ് പോലുള്ള വസ്തു കണ്ടെത്തി.
കൽപ്പറ്റ: 
വയനാട് പൂക്കോട് വെറ്ററനറി സർവ്വകലാശാല ആസ്ഥാനത്ത് ആയുധധാരികളായ മവോയിസ്റ്റ് സംഘമെത്തി. മവോയിസ്റ്റ് അനുകുല പോസ്റ്ററുകൾ പതിപ്പിച്ച സംഘം പ്രധാന ഗേറ്റിനു മുൻവശത്ത് സ്ഫോടക വസ്തു പോലെയുള്ള പെട്ടി ഉപേക്ഷിച്ചത് ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ആശങ്കയിലാക്കി. ബുധനാഴ്ച 
പുലർച്ചെ മൂന്ന് മണിയോടു കൂടി സ്ത്രീകളടങ്ങുന്ന മൂന്നംഗ ആയുധധാരികളായ സംഘമാണ് പൂക്കോട് വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തെത്തുകയും പ്രധാന കവാടത്തിന്  മുന്നിൽ മവോയിസ്റ്റനുകൂല  പോസ്റ്ററ്ററുകൾ പതിപ്പിക്കുകയും ചെയ്തത്. സി പി ഐ മവോയിസ്റ്റ് പാർട്ടി രൂപീ കരണത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളിൽ മവോയിസ്റ്റ് പാർട്ടികളുടെ ലയനത്തെ ഉയർത്തിപ്പിടക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. വെറ്ററിനറി 
കോളേജ് കവാടത്തിന് സമീപം പോസ്റ്ററുകൾ പതിപ്പിക്കുന്നത് സെക്യൂരിറ്റി ജിവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും പുറത്തിറങ്ങരുതെന്ന് സംഘം പറഞ്ഞതായും തന്റെ ഫോൺ വാങ്ങി വെച്ചതായും ജീവനക്കാരൻ പറഞ്ഞു .
 ഇതേ സമയം വീടുകളിലേക്ക് ലീവിന് പോവാനിറങ്ങിയ പെൺകുട്ടികളടങ്ങുന്ന 3 വിദ്യാർഥികളോട് തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നുണ്ട്. തുടർന്ന് മാവോയിസ്റ്റുകൾ സ്ഥലത്ത് നിന്നും പോയതിന് ശേഷം സെക്യൂരിറ്റി ജീവനക്കാരൻ സ്ഫോടകവസ്തുവെന്ന തോന്നിപ്പിക്കുന്ന പെട്ടി ഗേറ്റിനു സമീപത്തായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ബന്ധപ്പെട്ടവരെ അറിക്കുകയുമായിരുന്നു:. വിവരമറിഞ്ഞ് ബോബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തി  സ്ഥോടക വസ്തു ആയി തോന്നിപ്പിക്കുന്ന പെട്ടി സുരക്ഷിതമായി മാറ്റുകയായിരുന്നു.. ഉച്ചയോടെ   കോഴിക്കോട് നിന്നുള്ള ബോംബ്  സ്ക്വാഡ് വന്നതിന് ശേഷം സ്ഥോടക വസ്തു അല്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇതിന് മുൻപും വൈത്തിരി  വിവിധ പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം  ഉണ്ടായിരുന്നതായും പോസ്റ്ററുകൾ പതിപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.    വയനാട് ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ പോലീസും തണ്ടർബോൾട്ട് സേനാംഗങ്ങളും പരിശോധന നടത്തി.  സ്ഥലത്ത് പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *