May 2, 2024

കുടുംബശ്രീ ദുരിതാശ്വാസ വായ്പ വിതരണത്തിന് തുടക്കമായി-

0
Kudumbasree
തരിയോട്: പ്രളയദുരിത ബാധിതര്‍ക്ക് അടിയന്തര സഹായധനമായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന അനുവദിക്കുന്ന വായ്പ (ആര്‍കെഎല്‍എസ്) വിതരണം ജില്ലയില്‍ തുടങ്ങി. തരിയോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു. തരിയോട് സര്‍വീസ് സഹകരണ ബാങ്കില്‍ ലിങ്ക് ചെയ്ത അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ചടങ്ങില്‍ തുക വിതരണം ചെയ്തത്. 92 അപേക്ഷകര്‍ക്കായി 91.5 ലക്ഷം രൂപയാണ് ബാങ്ക് വായ്പയായി അനുവദിച്ചത്. 
ജില്ലയിലെ മുഴുവന്‍ ദേശസാല്‍കൃത ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും ജില്ലാ സഹകരണ ബാങ്ക് ശാഖകളും വായ്പ നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത അറിയിച്ചു. രേഖകളുടെ പരിശോധനയും വായ്പ അനുവദിക്കലും ത്വരിതപ്പെടുത്തുന്നതിനായി ഓരോ സിഡിഎസിലും വായ്പ മേളകള്‍ സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാനറ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് പനമരത്ത് നടത്തുന്ന പ്രത്യേക വായ്പ മേള  ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. പനമരം പഞ്ചായത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വായ്പ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. 
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജിഷ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത, അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.പി. ജയചന്ദ്രന്‍, കെ.എ ഹാരിസ്, പഞ്ചായത്ത് അംഗങ്ങളായ ടോം തോമസ്, പി.ആര്‍. വിജയന്‍, പി.എ. ഇബ്രാഹിം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജെസി തോമസ്, സഹകരണ ബാങ്ക് പ്രസിഡന്റ് മേരി പാറയില്‍, സെക്രട്ടറി പി.വി. തോമസ്, വൈസ് പ്രസിഡന്റ് എ.ഡി. ഡേവിഡ്, ക്ഷീരസംഘം പ്രസിഡന്റ് എം.ടി. ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *