April 24, 2024

വായന നേരം പോക്കെന്നു പറയുന്നവർ മൂഢർ; ഒ.കെ.ജോണി

0
Img 20180929 Wa0124
താളൂർ:
വായന നേരം പോക്കാണെന്ന് പറഞ്ഞു നടക്കുന്ന ഇന്നത്തെ സമൂഹം മൂഢരെന്ന് പ്രശസ്ത നിരൂപകനും  മാധ്യമപ്രവർത്തകനുമായ ഒ.കെ ജോണി. വായനയെ പുത്തൻ തലമുറയോടു ചേർത്തു നിർത്തി വിദ്യാർത്ഥികളും പുസ്തകങ്ങളും തമ്മിലുള്ള അകലം നികത്തുക എന്ന ലക്ഷ്യത്തോടെ താളൂർ നീലഗിരി കോളേജിൽ ആരംഭിച്ച റീഡിംങ്ങ് ഫോറം  ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യേതര  വിഷയങ്ങൾ മാത്രം പഠിച്ചു വരുന്ന ഒരാൾ വിദ്യാഭ്യാസം നേടി എന്നു പറയുന്നതിൽ യാതൊരർത്ഥവുമില്ല.മറിച്ച്, അവർ പാഠ്യപുസ്തകങ്ങൾക്കുപരി മറ്റു പുസ്തകങ്ങളിൽ കൂടി സഞ്ചരിക്കുമ്പോൾ മാത്രമാണ് പൂർണ വിദ്യാഭ്യാസം അഥവാ  സാക്ഷരത നേടി എന്നനുമാനിക്കുന്നതിൽ വസ്തുതയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സങ്കീർണതകളെ ഇഴ പിരിച്ചെടുക്കാൻ വിദ്യാഭ്യാസത്തിൽ വായനക്കുളള പങ്ക് മഹത്കരമാണ്. പുസ്തകങ്ങൾ വായിക്കുന്നതിലൂടെ നൂറോളം മനുഷ്യരുടെ സ്വഭാവസവിശേഷതകളിലൂടെയും അവന്റെ മാനസിക വികാരങ്ങളിലുടെയും സഞ്ചരിക്കുവാനാകുന്നു. വ്യാജ പ്രചരണങ്ങൾ ഉദ്ധരിക്കുകയും അത് ഇന്നത്തെ സമൂഹത്തിൽ തെറ്റായി പകർന്നു കൊടുക്കുന്നതുമായ സാഹചര്യ ത്തിൽ ഇത്തരം കെട്ടുകഥകൾക്ക് വിരാമമിടാനായി ഓരോ വിദ്യാർത്ഥികൾക്കും ഉത്തരവാദിത്വമുണ്ട്. .കാരണം, അത് തീർത്തും പരിശോധനകളിലൂടെ മാത്രം വാസ്തവകരമായ കാര്യങ്ങളാണെന്ന് ഉറപ്പിക്കേണ്ടവർ വിദ്യാർത്ഥികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിന്തയും വിവേചനങ്ങളുമില്ലാതെ മനുഷ്യനെ ഒന്നാക്കുന്ന പ്രക്രിയയാണ് വായന എന്നദ്ദേഹം ചൂണ്ടിക്കാട്ടി. വായിക്കുന്നവൻ ഒരായിരം തവണ ജീവിക്കുമെന്നും വായിക്കാത്തവൻ ഒരു തവണ മാത്രം ജീവിക്കുമെന്ന് ചടങ്ങിൽ പങ്കെടുക്കവെ കോളേജ് എംഡി റാഷിദ് ഗസാലിൻ അഭിപ്രായപ്പെട്ടു.കൂടാതെ ഒരു പുസ്തകവും കയ്യിൽ പിടിക്കാത്ത ഒരു ചങ്ങാതിയെയും വിശ്വസിക്കാൻ പാടില്ല എന്ന മഹത്തായ വാക്കുകൾ അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. വായന മരിക്കുന്നില്ല, അത് പുത്തൻ തലമുറകളിലൂടെ ഉയർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷയോടെ നീലഗിരി കോളേജിൽ റീഡിംങ് ഫോറത്തിന് ആരംഭമിട്ടു.ചടങ്ങിൽ മുഖ്യ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *