എലിപ്പനി പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ഡോക്‌സി ഡേ
പ്രളയാനന്തരം എലിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ എലിപ്പനി പ്രതിരോധ യജ്ഞം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഡോക്‌സി ഡേ ആചരണത്തിന് തുടക്കമായി. സി.കെ ശശീന്ദ്രൻ എം.എൽ.എ കളക്‌ട്രേറ്റ് പരിസരത്ത് ഡോക്‌സി ഡേ ഉദ്ഘാടനം ചെയ്തു. തുടർന്ന്‍ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ആർ.രേണുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയ്ക്ക് എലിപ്പനി പ്രതിരോധമരുന്ന്‍ നൽകി പരിപാടിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാറും രണ്ടാം ഡോസ് പ്രതിരോധ മരുന്ന്‍ സ്വീകരിച്ചു.
പ്രളയാനന്തരം എലിപ്പനി ബാധിച്ചു മരിച്ചവർ പ്രതിരോധ ഗുളികകൾ കഴിക്കാത്തവരാണൊണ് പരിശോധനകൾ വ്യക്തമാക്കുന്നതെന്ന്‍ എംഎൽഎ പറഞ്ഞു. ഈ സാഹചര്യത്തിൽ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുവരും മലിനജലവുമായി സമ്പർക്കം പുലർത്തുവരും നിർബന്ധമായും ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണമെുന്നും ആദ്ദേഹം നിർദേശിച്ചു. പ്രതിരോധ ഗുളികകൾ എല്ലാവർക്കും എത്തിക്കുതിനായി ജില്ലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട് ആരോഗ്യവകുപ്പ് അറിയിച്ചു. ബസ് സ്റ്റേഷൻ, അംഗനവാടി, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ എലിപ്പനി പ്രതിരോധ മരുുകൾ സൗജന്യമായി വിതരണം ചെയ്യും. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ വീടുകളിൽ എത്തി ബോധവൽക്കരണം നടത്തും. വളളപ്പൊക്കംമൂലം മലിനമായ വീടുകളും പരിസരവും ശുചീകരിക്കുവർക്ക് എലിപ്പനി പിടിപ്പെടാൻ സാധ്യതയേറെയാണ്. കടുത്ത പനി, തലവേദന, വിറയൽ, ശരീരവേദന, കണ്ണിന് ചുവപ്പ് എന്നിവ എലിപ്പനിയുടെ പ്രരംഭ ലക്ഷണമാണ്. ഇത്തരം അസ്വസ്ഥതകൾ കണ്ടാൽ കൃത്യമായി ചികിൽസ നേടണമെന്ന്‍ ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു
കൃഷിയിടങ്ങളിലും ചെളിവെളളത്തിലും മറ്റും പണിയെടുക്കുവർ നിർബന്ധമായും പ്രതിരോധമരുന്ന്‍ കഴിക്കണം. മുതിർവർ 200 മി.ഗ്രാം ഡോക്‌സിസൈക്ലിൻ ഒറ്റ ഡോസും 8 മുതൽ 14 വയസ്സ് വരെയുളളവർ 100 മി.ഗ്രാം ഡോക്‌സിസൈക്ലിൻ ഒറ്റ ഡോസ് കഴിക്കണം. 8 വയസ്സിൽ താഴെയുളള കുട്ടികൾ 10 മി.ഗ്രാം അസിത്രോമൈസിൻ ഒറ്റ ഡോസ് കഴിക്കണം. ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ അമോക്‌സിലിൻ 500 മി.ഗ്രാം ടാബ്‌ലറ്റ് മൂന്ന്‍ നേരം വീതം അഞ്ച് ദിവസം കഴിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ചടങ്ങിൽ ഡി.പി.എം ഡോ. സി. അഭിലാഷ്, ജില്ലാ ആർ.സി.എച്ച് ഓഫിസർ ഡോ. പി ദിനീഷ്, ഡോ. കെ.എസ് അജയൻ, ജില്ലാതല പ്രോഗ്രാം ഓഫിസർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply