May 18, 2024

റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കാൻ നടപടികൾ തുടങ്ങിയതായി ഒ.ആർ.കേളു എം എൽ എ.

0
Img 20180907 Wa0107
മാനന്തവാടി: മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും തകർന്നു കിടക്കുന്ന റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കാൻ നടപടികൾ തുടങ്ങിയതായി ഒ.ആർ.കേളു എം എൽ എ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ടൗണിലെ തകർന്ന് കിടക്കുന്ന റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ നിവേദനത്തെ തുടർന്നാണ് എം.എൽ.എ. ഉറപ്പ് നൽകിയത്, രണ്ടേകാൽ കോടി രൂപ ടൗണിലെ റോഡുകൾ നന്നാക്കാൻ മാത്രം നീക്കിവെച്ചിട്ടുണ്ടു്,, ടാറിംഗ് നടപടികൾക്ക് ഉദാസീനത കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്ഥലം മാറ്റമുൾപ്പെടെയുള്ള നടപടി സ്വീകരിക്കും മാറ്റിനിർത്തേണ്ടി വന്നാൽ മാറ്റി നിർത്തും, ഒരു മാസത്തിനുള്ളിൽ പണി ആരംഭിക്കും, നിയോജക മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ തുടങ്ങിയതായും എം.എൽ.എ. അറിയിച്ചു.. പ്രസിഡന്റ് കെ ളസ്മാൻ, ജനറൽ സെക്രട്ടറി  പി വി മഹേഷ്, വൈസ് പ്രസിഡൻറുമാരായ എം.വി സുരേന്ദ്രൻ, സി കെ സുജിത്, എൻ വി അനിൽകുമാർ സെക്രട്ടരിമാരായ ഇഎ  നാസിർ, ജോൺസൺ എന്നിവരാണ് എം.എൽ.എ. യുമായി ടൗണിലെ വിവിധ പ്രശ്നങ്ങളിൽ ചർച്ച നടത്തിയത്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *