April 29, 2026

എടക്കൽ ഗുഹ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കണം.

0
By ന്യൂസ് വയനാട് ബ്യൂറോ
അടച്ചിട്ട എടക്കൽ ഗുഹ തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്ന് എടക്കൽ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു .ഈ വർഷത്തെ കാലവർഷക്കെടുതിയിൽ ഒരു ചെറിയ കല്ല് ഇളകി വീണു എന്ന കാരണത്താൽ ആണ് ഗുഹ അനിശ്ചിതകാലത്തേക്ക് അടച്ചത് .ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് സുരക്ഷിതത്വം ഉറപ്പ് വരുത്തി ഗുഹ തുറന്ന്  പ്രവർത്തിക്കണം. പ്രദേശവാസികളായ 500 ൽ കൂടുതൽ ആളുകൾ ഗുഹയുമായും കച്ചവട സ്ഥാപനത്തിലുമായി ജോലി ചെയ്തുവരുന്നുണ്ട് . ഇവരുടെ ഉപജീവന മാർഗ്ഗം അടഞ്ഞിരിക്കുകയാണ് .ധാരാളം വിനോദസഞ്ചാരികൾ ദിവസവും വന്ന് മടങ്ങിപോകുന്നു .വയനാട് ജില്ലക്ക് തന്നെ വൻ നഷ്ടമാണ് ഇതുകൊണ്ട് സംഭവിക്കുന്നത് .ഇത് മായി ബന്ധപ്പെട്ട നിവേദനം പുരാവസ്തു വകുപ്പിനും ഡി.ടി.പി.സി. ക്കും നൽകിയിട്ടുണ്ടെന്ന് നേതാക്കളായ സി.ടി. ചന്ദ്രൻ ,ബിജു ഇടയനാൽ ,സുരേഷ് കുപ്പകൊല്ലി എന്നിവർ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *