May 5, 2024

കേരളത്തിന് കൈത്താങ്ങായി കുടുംബശ്രീ : ജില്ലയിൽ നി്ന്ന്‍ ശേഖരിച്ചത് 35 ലക്ഷം രൂപ

0
Dsc 0844
കൽപ്പറ്റ: പ്രളയ ദുരിതത്തിനിടയിൽ നിന്നും കേരളത്തിന്റെ അതിജീവനത്തിനായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ചത് 3515841 രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ ഒരാഴ്ചത്തെ  സമ്പാദ്യം ശേഖരിച്ച് നൽകണമെന്ന്‍ സംസ്ഥാന മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ അയൽകൂട്ടങ്ങൾക്കും ജില്ലാ മിഷൻ നിർദ്ദേശം നൽകിയിരുന്നു. 10 രൂപ മുതൽ 100 രൂപ വരെ നിക്ഷേപമായി സ്വീകരിക്കുന്ന അയൽകൂട്ടങ്ങൾ ജില്ലയിലുണ്ട്. പ്രളയ ദുരിതത്തിൽ അകപ്പെട്ടവരായിരുന്നു ജില്ലയിലെ പല അയൽകൂട്ട അംഗങ്ങളും. കിടപ്പാടവും ഉടുതുണിപോലും നഷ്ടപ്പെട്ട പലരും ഈ ദിവസങ്ങളിൽ ക്യാമ്പുകളിലുമായിരുന്നു. എന്നാൽ സ്വന്തം ബുദ്ധിമുട്ടുകൾ വകവെക്കാതെ ഇവരെല്ലാം സി.ഡി.എസിന് തുക കൈമാറുകയാണുണ്ടായത്.
മൂന്ന്‍ ലക്ഷം രൂപ നൽകിയ സു.ബത്തേരി സി.ഡി.എസ്സാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. തൊട്ടുപിന്നിൽ 2,80,700 രൂപ നൽകിയ നെൻമേനി 2,27,526 രൂപ നൽകിയ  പുൽപ്പള്ളി സി.ഡി.എസ്സ്  എിവരാണ്. വിവിധ സി.ഡി.എസുകളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക താഴെ പറയും പ്രകാരമാണ്.
അമ്പലവയൽ 2 ലക്ഷം, കൽപ്പറ്റ 1,40,000, കണിയാമ്പറ്റ 1,60,000, കോട്ടത്തറ 74,680, മാനന്തവാടി 1,93,710, മീനങ്ങാടി 2,01,340, മേപ്പാടി 1,54,780, എടവക 79,230, മൂപ്പൈനാട് 1,37,930, മുള്ളൻകൊല്ലി 75,000, മുട്ടിൽ 2,13,250, നൂൽപ്പുഴ 1,20,850, പടിഞ്ഞാറത്തറ 60,000, പനമരം 1,65,000 പൂതാടി 2,03,860, പൊഴുതന 40,000, തരിയോട് 35,000, തവിഞ്ഞാൽ 24,000, തിരുനെല്ലി 1,33,000, തൊണ്ടർനാട് 1,00,000, വെള്ളമുണ്ട 1,42,340, വെങ്ങപ്പള്ളി 60,070, വൈത്തിരി 50,000
ഇതോടൊപ്പം ദുരിത ബാധിതരായ കുടുംബശ്രീ അംഗങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കുന്നതിനായി സ്വരൂപിച്ച സ്‌നേഹനിധിയിലേക്ക് സി.ഡി.എസുകളിൽ നിന്നുള്ള  വിഹിതമായി 1,65,890 രൂപയും നൽകി. സി.ഡി.എസ് ചെയർപേഴ്‌സമാർ, സ്‌നേഹിത, കാസ്സ് ഓഡിറ്റ് ടീം എന്നിവയുടെ ജീവനക്കാർ, ന്യൂട്രിമിക്‌സ് കസോർഷ്യം അംഗങ്ങൾ എന്നിവർ ചേർന്ന്‍ അര ലക്ഷത്തോളം രൂപയും സ്‌നേഹനിധിയിലേക്ക് സംഭാവന ചെയ്തു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച സൂക്ഷ്മ സംരംഭങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കുതിനായുള്ള പ്രവർത്തന മൂലധനമെന്ന നിലയിൽ ഈ തുക വിതരണം ചെയ്യാനാണുദ്ദേശിക്കുന്നതെന്ന്‍ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.സാജിത അറിയിച്ചു. കൂടാതെ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ എന്നിവരുടെ ഒരുമാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ 35,15,841 രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, കേശവേന്ദ്രകുമാർ ഐ.എ.എസ്, സബ് കളക്ടർ എൻ.എസ് കെ. ഉമേഷ് എന്നിവർ ചേർന്ന്‍ സ്വീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *