May 22, 2026

ഹര്‍ത്താല്‍ ദിനത്തിലും കൈത്താങ്ങുമായി ഐ എസ് എം യുവജനകൂട്ടായ്മ

0
IMG-20180910-WA0080
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി;ഹര്‍ത്താല്‍ ദിനത്തിലും ദുരിതബാധിതര്‍ക്ക് കൈതാങ്ങുമായി യുവജനകൂട്ടായ്മ.മലപ്പുറം എടക്കരയില്‍ നിന്നെത്തിയ  ഐ എസ് എം പ്രവര്‍ത്തകരാണ് തലപ്പുഴ പുതിയിടംകുന്നിലെ കുടിവെള്ള സ്രോതസ്സ് ശുദ്ധീകരിച്ചത്.നൂറ്റിനാല്‍പ്പപതോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പൊതുകുളമാണ് മണിക്കൂറുകളുടെ പ്രയത്‌നത്തിലൂടെ ഉപയോഗയോഗ്യമാക്കിയത.ഇക്കഴിഞ്ഞ ആഗസ്ത് എട്ട്, ഒന്‍പത് തീയ്യതികളിലുണ്ടായ ശക്തമായ കാലവര്‍ഷത്തിലാണ് തലപ്പുഴ പുതിയിടം മുനീശ്വരന്‍ കുന്നിനു താഴെ കുടിവെള്ള ടാങ്ക് മണ്ണിടിഞ്ഞ് പൂര്‍ണ്ണമായും മൂടിയത് പുതിയിടം ഐ.എച്ച്.ഡി.പി.കോളനിയിടക്കം നൂറ്റിനാല്‍പതോളം കുടുംബങ്ങള്‍ കുടിവെള്ളമെത്തിയിരുന്ന ടാങ്കാണ് മണ്ണിടിഞ്ഞ് മൂടിയത്. ഇതോടെ മലമുകളില്‍നിന്നും പൈപ്പുകളിട്ട് താല്കാലിക സംവിധാനമൊരുക്കിയായിരുന്നു പ്രദേശത്തുകാര്‍ കുടിവെള്ളം ലഭ്യമാക്കിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേരള നദ്‌വതുല്‍ മുജാഹിദീന്റെ കീഴിലുള്ള ഐ എസ് എം പ്രവര്‍ത്തകരെ കുളം ശുദ്ധീകരണത്തിനായി തവിഞ്ഞാലിലേക്കെത്തിച്ചത്.മലപ്പുറം എടകര യൂണിറ്റിലെ  35 പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ ദിനത്തില്‍ പുതിയിടതെത്തി കുളം മണ്ണ് നീക്കി പ്രദേശത്തുകാര്‍ക്ക് കുടിവെള്ളമൊരുക്കിയത്.കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ കൂട്ടായ്മ ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ സേവനത്തിലേര്‍പ്പെട്ടിരിക്കുകയാണ് പൊഴുതനയിലടക്കം കിണറുകള്‍, വീടുകള്‍, വ്യത്തിയാക്കല്‍ പ്രവര്‍ത്തിയും ദുരിതാശ്വാസ റീലീഫ് പ്രവര്‍ത്തനങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്.സി.അലി മാസ്റ്റര്‍, പി.ജെ.നിസാര്‍, മമ്മൂട്ടി മുസ്ല്യാര്‍, ഡോ.അഫ്‌സല്‍ തുടങ്ങിയവര്‍ കുളം ശുദ്ധീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *