May 3, 2024

ഗതാഗത നിയന്ത്രണത്തില്‍ താത്കാലിക ഇളവ് ആവശ്യപ്പെടുന്നത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിനു തുല്യമെന്ന്

0
കല്‍പ്പറ്റ: കേരളത്തെ ഗ്രസിച്ച പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ദേശീയപാത 766ല്‍ രാത്രിയാത്ര നിയന്ത്രണത്തില്‍ താത്കാലിക ഇളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചവര്‍ പുര കത്തുമ്പോള്‍ വാഴവെട്ടുന്നവരുടെ ഗണത്തില്‍പ്പെട്ടവരാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി വിമര്‍ശിച്ചു.  ഗതാഗതനിയന്ത്രണത്തില്‍ ഇളവിനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ അതിനെതിരെ നിയമപരമായി നീങ്ങാന്‍  തീരുമാനിച്ചു. 
ദേശീയപാതയിലെ രാത്രിയാത്ര നിയന്ത്രണം ദുരിതാശ്വാസപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ദുരിതാശ്വാസത്തിനുള്ള വസ്തുക്കളില്‍ അഞ്ചു ശതമാനം പോലും ദേശീയപാത 766ലൂടെയല്ല ജില്ലയിലെത്തിയത്. ഹര്‍ത്താലിന്റെ പേരില്‍ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം സ്തംഭിപ്പിച്ചത് മറ്റൊരു ദുരന്തമാണെന്നും സമിതി  അഭിപ്രായപ്പെട്ടു.
ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, സണ്ണി മരക്കടവ്, പി.എം. സുരേഷ്, എം. ഗംഗാധരന്‍, രാമകൃഷ്ണന്‍ തച്ചമ്പത്ത്, തോമസ് അമ്പലവയല്‍, എ.വി. മനോജ് എ്ന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *