May 3, 2024

ലാപ്‌ടോപ്പ് വിതരണം; അപേക്ഷ ക്ഷണിച്ചു

0
സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ എം.ബി.ബി.എസ്., എം.ബി.എ., എം.സി.എ., ബി.ടെക്, എം.ടെക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, ബി.എസ്.സി എം.എല്‍.ടി, ബി.ഫാം, ബി.എസ്.സി നേഴ്‌സിങ് കോഴ്‌സുകളില്‍  2018-19 അധ്യയന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ച കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ 2018-19 വര്‍ഷം സര്‍ക്കാര്‍ അംഗീകരിച്ച കോളജുകളില്‍ മേല്‍പ്പറഞ്ഞ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവര്‍ക്കു മാത്രമേ ലാപ്‌ടോപ്പിന് അര്‍ഹതയുണ്ടാവുകയുള്ളൂ. അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് കത്ത്/സ്‌കോര്‍ ഷീറ്റ്/അലോട്ട്‌മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2384355. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *