August 10, 2026

വിദ്യാർത്ഥികളിൽ നിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരണം നാളെയും മറ്റന്നാളും.

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയശേഷമുള്ള നാടിന്റെ പുനര്‍നിര്‍മാണത്തിനായി സ്‌കൂളുകളിലെയും വിവിധ വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളില്‍ നിന്ന് സെപ്റ്റംബര്‍ 11, 12 തിയ്യതികളില്‍ ഫണ്ട് ശേഖരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍/എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ്/ സിബിഎസ്ഇ/ ഐസിഎസ്ഇ/ കേന്ദ്രീയ വിദ്യാലയം/ നവോദയ സ്‌കൂളുകളെ ഇതിന്റെ ഭാഗമാക്കും. കാലവര്‍ഷക്കെടുതിയെ അതിജീവിക്കാനുളള മാതൃകാപരമായ ഇടപെടലുകള്‍ ഇതിനകം തന്നെ കുട്ടികള്‍ നടത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസ സാമഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കല്‍ എന്നിങ്ങനെ തങ്ങളാലാവുന്ന സഹായങ്ങളാണ് വിദ്യാഥികള്‍ ഇതുവരെ ചെയ്തിട്ടുള്ളത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *