April 29, 2026

മാനന്തവാടിയിലെ റോഡുകളുടെ ശോചനീയവസ്ഥ; യു.ഡി.എഫ് പ്രവർത്തകർ; എം.എൽ.എ.ഒ.ആർ കേളുവിന്റെ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി

0
IMG-20180913-WA0003
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകൾ പൂർണ്ണമായും തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ചെറുവിരൽ പേലും അനക്കാൻ തയ്യാറാകാത്ത മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ,ഒ.ആർ.കേളുവിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ എം.എൽ.എ യുടെ ഓഫിസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. പ്രളയം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമായിട്ടും റോഡിലെ കുഴികളിൽ മണ്ണിട്ടതല്ലാതെ മറ്റൊരു നടപടിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ ഭരണകക്ഷിയിൽപ്പെട്ട പാർട്ടിക്കാർ പോലും സമരത്തി നിറങ്ങേണ്ട സഹചര്യമാണുള്ളതെന്ന് എൻ.ഡി.അപ്പച്ചൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് സംസാരിച്ചു. ടൗണിലെ റോഡുകളിൽ മണ്ണിട്ടതു മൂലം പെടിശല്യവും രൂക്ഷമാണ്. ഇതുമൂലം വ്യാപരികളും കാൽ നടയാത്രക്കാരും ഏറെ ദുരിതത്തിലാണ്. ശ്വാസോഛാസത്തിന് മാസ്ക്ക് ധരിച്ച് ടൗണിൽ ഇറങ്ങേണ്ട സ്ഥിതിയിലാണ്. ഇതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ.ഒ.ആർ കേളുവിന്റെ ഓഫിസിലേക്ക് യു ഡി എഫ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാനന്തവാടി മുനിസിപ്പാലിറ്റി മുസ്ലിംലിം ലീഗ് ജനറൽ സെക്രട്ടറി പി.വി.എസ്.മൂസ്സ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.പടയൻ മുഹമ്മദ്, ചിന്നമ്മ ജോസ്, കടവത്ത് മുഹമ്മദ്, സി. കുഞ്ഞബ്ദുള്ള, എം.ജി.ബിജു, പി.വി. ജോർജ്, എക്കണ്ടി മൊയ്തുട്ടി, പി.എം.ബെന്നി, ജേക്കബ് സെബാസ്റ്റ്യൻ, വിപിന ചന്ദ്രൻ,ഡെന്നീസൺ കണിയാരം, സണ്ണി ചാലിൽ മൊയ്തുട്ടി, ഹുസ്സൈൻ കുഴിനിലം, ബി.ഡി.അരുൺ കുമാർ, എം.പി.ശശികുമാർ, സ്റ്റെർവ്വിൻ സ്റ്റാൻലി, ഹർഷാദ് ചെറ്റപ്പാലം,മഞ്ജുള അശോകൻ.ഷീജ ഫ്രാൻസീസ്, സ്വപ്ന ബിജ,എന്നിവർ സംബന്ധിച്ചു.  മണ്ണിട്ടതു മൂലം പെടിശല്യവും രൂക്ഷമാണ്. ഇതുമൂലം വ്യാപരികളും കാൽനടക്കാരും ഏറെ ദുരിതത്തിലാണ്.ഇതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ.ഒ.ആർ കേളുവിന്റെ ഓഫിസിലേക്ക് യു ഡി എഫ് പ്രവർത്തകർ മാർച്ച് നടത്തിയത്

 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *