May 16, 2024

വിഖായയുടെ പ്രവര്‍ത്തനം നാട് അംഗീകരിച്ചത്: ശഹീറലി തങ്ങള്‍

0
Shaheerali Thangal
കല്‍പ്പറ്റ: നാടിനെ വിഴുങ്ങിയ പ്രളയത്തില്‍ വയനാടിന് കൈത്താങ്ങായ വിഖായ ആക്ടീവ് വിംഗിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആദരമൊരുക്കി. കല്‍പ്പറ്റ അഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ മുഹമ്മദ്കുട്ടി ഹസനി പ്രാര്‍ഥന നടത്തി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘടാനം ചെയ്തു. വിഖായയുടെ പ്രവര്‍ത്തനം നാട് അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മെയ്യായി നാടിന്റെ കണ്ണീരിനൊപ്പം നിന്ന വിഖായ പ്രവര്‍ത്തകര്‍ കാണിച്ചത് മഹനീയ മാതൃകയാണ്. ഇവരുടെ സഹായം ഇപ്പോഴും തുടരുകയാണ്. അണമുറിയാതെ അത് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം നാട്ടിലെ ജാതി-രാഷ്ട്രീയ ചിന്തകളെ കഴുകിക്കളഞ്ഞുവെന്നും ഒരു മനസായി പ്രവര്‍ത്തിക്കാനുള്ള മനസ് നമ്മള്‍ കാത്തുസൂക്ഷിക്കണമെന്നും ഉദ്ഘാടന പ്രസംഗമത്തില്‍ അദ്ദേഹം ഉണര്‍ത്തിച്ചു. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍ വിഖായ ജില്ലാ ചെയര്‍മാന്‍ റഷീദ് വെങ്ങപ്പള്ളിക്കും പ്രകാശന്‍ മീനങ്ങാടിക്കും നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ശഹീറലി ശിഹാബ് തങ്ങള്‍, കെ മുഹമ്മദ്കുട്ടി ഹസനി, എം മുഹമ്മദ് ബഷീര്‍, കാഞ്ഞായി ഉസ്മാന്‍, ശൗക്കത്തലി മൗലവി വെള്ളമുണ്ട, കെ.എ നാസര്‍ മൗലവി, നൗഫല്‍ വാകേരി, മൊയ്തീന്‍കുട്ടി പിണങ്ങോട്, ശമീര്‍ കമ്പളക്കാട്, എ.കെ സുലൈമാന്‍ മൗലവി, അബ്ദുലത്തീഫ് വാഫി എന്നിവര്‍ വിതരണം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ചടങ്ങിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രളയ ദുരിതാശ്വാസത്തിലേക്കുള്ള എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ വയനാട് ചാപ്റ്ററിന്റെ ഫണ്ട് മൊയ്തീന്‍കുട്ടി പിണങ്ങോട്, മുഹമ്മദലി റഹ്മാനി, ഇ നാസര്‍ എന്നിവരും അബൂദാബി എസ്.കെ.എസ്.എസ്.എഫിന്റെ ഫണ്ട് ശമീര്‍ കമ്പളക്കാടും ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന്‍കുട്ടി യമാനിയെ ഏല്‍പ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന്‍കുട്ടി യമാനി അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അയ്യൂബ് മുട്ടില്‍ സവാഗതം പറഞ്ഞു. വിഖായ ജില്ലാ ചെയര്‍മാന്‍ റഷീദ് വെങ്ങപ്പള്ളി ചടങ്ങിന് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *