May 22, 2026

മലബാർ ഭദ്രാസനത്തിന്റെ ഒരേക്കർ സ്ഥലം ഭവന നിർമ്മാണത്തിനായി സർക്കാരിലേക്ക് നൽകും.

0
IMG-20180913-WA0036
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

ദുരിതാശ്വാസ പ്രവർത്തനത്തിന് മാതൃകയായി മലബാർ ഭദ്രാസനത്തിന്റെ ഒരേക്കർ സ്ഥലം ഭവന നിർമ്മാണത്തിന്നായി സർക്കാരിലേക്ക് നൽകുവാൻ മലബാർ ഭദ്രാസന കൗൺസിൽ തീരുമാനിച്ചു.
അഭിവന്ദ്യ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭദ്രാസന തീരുമാനം കേരള ദേവസം വകപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനെ അറിയിച്ചു.    മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ ,വൈസ് പ്രസിഡന്റ് സി.അസൈനാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, മുരളിധരൻ എന്നിവരും ഭദ്രാസന സെക്രട്ടറി ഫാ.ബൈജു മനയത്ത് ഫാ.ജോസഫ് പള്ളിപ്പാട്, ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്ല്യാട്ടേൽ, ഫാ.ബേബി ഏലിയാസ്, ഫാ.അജു ചാക്കോ അരത്തും മാമൂട്ടിൽ ഷെവ' കുര്യാക്കോസ് ആടുകാലി ൽ ഷെവ കെ.പി.തോമസ്, വർഗ്ഗീസ്പൂവത്തുംമൂട്ടിൽ, സാബു വരിക്കലായിൽ എന്നിവർ പ്രോജക്ട് നടപ്പിൽ വരുന്നതിനെപ്പറ്റി ചർച്ച നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *