April 30, 2024

ക്രൈസ്തവർ നാളെ (സെപ്തംബർ 14 ) കുരിശിന്റെ ( സ്ളീബാ ) തിരുന്നാൾ ആചരിക്കുന്നു.

0
കുസ്തന്തീനോസ് ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി തനിക്കുണ്ടായ ഒരു സ്വപ്നത്തിന്റെ വെളിച്ചത്തിൽ കർത്താവിന്റെ സ്ളീബാ കണ്ടെടുത്തത്തിന്റെ ഓർമ്മ നാളെ (സെപ്റ്റംബർ14) ആചരിക്കുകയാണ്. 
 ഹെലനി രാജ്ഞി നൃപ പട്ടണമായ റോമായിൽ നിന്ന് ഊർശ്ലേം വരെ ചെന്നു. അവൾ എല്ലാ യഹൂദന്മാരെയും വരുത്തി സ്ലീബായുടെ സ്ഥലം നിങ്ങൾ വന്ന് എന്നെ കാണിപ്പിൻ എന്ന് അവരോടു കല്പിച്ചു. അവർ ഉത്തരമായിട്ട് ഞങ്ങൾക്ക് ഒരു വൃദ്ധനുണ്ട്;നീ അവനെ അവരുത്തിയാൽ മിശിഹായുടെ സ്ലീബാ വച്ചിരിക്കുന്ന സ്ഥലം നിന്നെ കാണിച്ചു തരും എന്ന് പറഞ്ഞു. യഹൂദാ എഴുന്നേറ്റ് ധീരതയോടെ അരകെട്ടി കുഴിക്കുകയും മൂന്നു കുരിശുകൾ ഒരുമിച്ചു വയ്ക്കപ്പെട്ടിരിക്കുന്നതായി കാണുകയും ചെയ്തു. അവയിൽ ദൈവപുത്രന്റെ സ്ലീബാ ഏതായിരുന്നു എന്ന് അറിയാത്തതുകൊണ്ട് രാജമാതാവു ദുഃഖിച്ചു.                  മരിച്ച ഒരാളിന്റെ മേൽ അവയിൽ ഓരോന്നും വച്ചപ്പോൾ സ്ലീബാ ! നിന്റെ ശക്തിയെ കാണിച്ച് ഞങ്ങളെ രക്ഷിക്കുക എന്ന് ജനം അട്ടഹസിച്ചു കൊണ്ടിരുന്നു.മരിച്ചവൻ പ്രകാശ സ്ലീബായെ കാണുകയും കട്ടിലിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്തു. ഇതു കണ്ടവരെല്ലാവരും അവനെ ഉയിർപ്പിച്ചവനു മഹത്ത്വം കൊടുത്തു. ഇങ്ങനെ കര്‍ത്താവിനെ ക്രൂശിച്ച ക്രൂശ് കണ്ടെടുത്തതിന്റെ ഓർമ്മയായിട്ടാണ് സഭ  ഭക്ത്യാദരപൂര്‍വം സ്ളീബാ പെരുന്നാൾ  കൊണ്ടാടുന്നത്. സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ വീണ്ടും ഒന്നിപ്പിച്ച സ്നേഹത്തിന്റെ അടയാളമാണ് ക്രൂശ്. നിന്ത്യമായ ഒരു മരണായുധത്തെ രക്ഷയുടെയും, വീണ്ടെടുപ്പിന്റെയും ആയുധമായി 
യേശുതമ്പുരാൻ മാറ്റുന്നു. സമൂഹത്തില്‍ തിന്മയില്‍ ജീവിച്ചവര്‍ക്ക് മരണ ശിക്ഷ ക്രൂശിലൂടെ നല്‍കിയെങ്കില്‍ കര്‍ത്താവിന്റെ ക്രൂശ് സ്വര്‍ഗീയ ഓഹരിക്ക് നമ്മെ വീണ്ടും അര്‍ഹാരാക്കിതീര്‍ക്കുന്നു. സ്ലീബാ പെരുന്നാള്‍ നാം കൊണ്ടാടുമ്പോള്‍ കര്‍ത്താവിന്റെ രക്ഷാകരമായ വീണ്ടെടുപ്പാണ നാം സ്മരിക്കുന്നത്. ക്രൂശിലൂടെയുള്ള തന്റെ താഴ്ചയില്‍ ലോകത്തിനു പുതിയ മാര്‍ഗം കാണിച്ചു തരുന്നു. “ക്രൂശോളം തന്നെ താഴ്ത്തി” ആ മനുഷ്യ സ്നേഹം വരുവാനുള്ള ലോകത്തിന്റെ പുതിയ പ്രകാശമായി മാറുന്നു. സ്നേഹമാണ് ആ പുതിയ മാര്‍ഗവും, പ്രകാശവും. മനുഷ്യ വര്‍ഗത്തോടുള്ള അഭേദ്യമായ സ്നേഹം ക്രൂശിലൂടെ വെളിപ്പെടുത്തിയപ്പോള്‍, ആ ക്രൂശോളം താഴുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഓരോ സ്ലീബാ പെരുന്നാള്‍ ആഘോഷവും. സ്നേഹം മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന് പുതിയ ദിശാബോധവും, പ്രകാശവും നല്‍കാന്‍ ക്രൂശിന്റെ സ്നേഹം നമ്മെ ബാലപ്പെടുത്തട്ടെ. സഹജീവികളെ സ്നേഹിക്കയും അവരെ കരുതുകയും ചെയ്യുമ്പോള്‍ ക്രൂശിലെ സ്നേഹത്തിന്റെ സാക്ഷികളായി നാം മാറുന്നു എന്നതാണ് വിശ്വാസം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *