August 17, 2026

റോൾ പ്ലേ മത്സരത്തിൽ സംസ്ഥാന തലത്തിലേയ്ക്ക് യോഗ്യത നേടി മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ

0
IMG-20180917-WA0027
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വിദ്യാർത്ഥികളുടെ സർഗാത്മക ശേഷി വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടത്തി വരുന്ന റോൾ പ്ലേ മത്സരത്തിലാണ് മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ  സംസ്ഥാന തലത്തിലേയ്ക്ക് യോഗ്യത നേടിയത്. ജില്ലയിൽ ബത്തേരി ഡയറ്റിലായിരുന്നു മത്സരം. സംസ്ഥാനത്ത് ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ്  മത്സരം സംഘടിപ്പിക്കുന്നത്.ഒരു സ്കൂളിൽ നിന്ന് അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സംഘമാണ് മത്സരത്തിൽ പങ്കെടുക്കുക.. വിദ്യാർത്ഥികൾക്ക് പതിനഞ്ച് ദിവസം മുൻപ് വിഷയം കൊടുക്കുന്നു. ഈ വിഷയത്തെ ആസ്പദമാക്കി എട്ട് മിനിറ്റ് ദൈർഘ്യ ത്തിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോയുള്ള നാടകാവതരണമാണ് മത്സര ഇനം.സാങ്കേതിക വിദ്യകളുടെ അകമ്പടിയില്ലാതെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന സ്കൂളിനാണ് സംസ്ഥാന തലത്തിലേയ്ക്ക് യോഗ്യത നേടുക.ജില്ലയിൽ നിന്ന് ആറ് സ്കൂളുകൾ പങ്കെടുത്തിരുന്നു.  ലഹരി ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മൂലങ്കാവ് സ്ക്കൂളിലെ കുട്ടികളുടെ അവതരണം. മെറിൻ ഏലിയാസ്,ഡിയോൺ പീറ്റർ, നവാ നസ്ലിൻ, അശ്വിൻ കൃഷ്ണ, എമിൽ മെറീന എന്ന വിദ്യാർത്ഥികളായിരുന്നു അഭിനേതാക്കൾ. മെറിൻ എലിയാസ് എന്ന വിദ്യാർത്ഥിനിയുടെ ആശയമായിരുന്നു ഈ രംഗാവതരണത്തിനു പിന്നിൽ സൂസൻ,ജയലക്ഷ്മി, രേഷ്മ എന്ന അധ്യാപികമാരും വിദ്യാർത്ഥികളോടൊപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *