April 26, 2024

ഡോ: സ്മിതക്ക് മികച്ച കാപ്പി സംരംഭക പുരസ്കാരം

0
Img 20180929 152419

കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായുള്ള ഈ വർഷത്തെ മികച്ച കാപ്പി സംരംഭകക്കുള്ള പുരസ്കാരം തമിഴ്നാട്ടിലെ  ഗൂഡല്ലൂർ സ്വദേശിനിയും  റോക്ക്ലാൻഡ്സ് കോഫി കമ്പനി ഉടമയുമായ ഡോ: എം. സ്മിതക്ക് നൽകുമെന്ന് കാപ്പി ദിനാചരണ കമ്മിറ്റി ചെയർമാൻ എം.കെ. ദേവസ്യ അറിയിച്ചു. ഡെഹ്റാഡൂണിലെ  ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്   ഫോറസ്റ്റ് ബയോടെക്നോളജിയിൽ  പി.എച്ച്.ഡി. നേടിയ ശേഷം  ബാംഗ്ളൂരിൽ നിന്ന്  കോഫി റോസ്റ്റിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സും  പൂർത്തിയാക്കിയ ശേഷമാണ് 2016ൽ ഇവർ സംരംഭക യായി  ബിസിനസിൽ തുടക്കം കുറിച്ചത്.   പശ്ചിമഘട്ട മേഖലയിലെ നീലഗിരി ബയോസ്ഫിയറിൽപ്പെട്ട  കാപ്പി തോട്ടങ്ങളിൽ നിന്നും  സ്വന്തമായുള്ള    അമ്പത്  ഏക്കർ  തോട്ടത്തിൽ നിന്നും ഉള്ള കാപ്പിയാണ്  റോസ്റ്റഡ് സിയന്ന എന്ന പേരിൽ ഇവർ ബ്രാൻഡ് ചെയ്ത് വിൽക്കുന്നത്. റോബസ്റ്റയും അറബിക്കയും മാത്രമായും   ഇവ രണ്ടും ബ്ലൻഡ് ചെയ്തും വ്യത്യസ്ത രുചികളിലായി  ആവശ്യക്കാരിലെത്തിക്കുന്നുണ്ട്. ഗുണമേന്മയുള്ള കാപ്പി ഉല്പാദനത്തിൽ  കർഷകർക്കിടയിൽ ഡോ: സ്മിതയുടെ നേതൃത്വത്തിൽ  ബോധവൽക്കരണ പരിപാടികളും നടത്തി വരുന്നുണ്ട്. ഇന്ന് രാവിലെ 10 മണി മുതൽ കൽപ്പറ്റ ടൗൺ ഹാളിൽ നടക്കുന്ന കാപ്പി ദിനാചരണത്തിലാണ് അവാർഡ് ദാനം .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *