ഗ്രീൻ ഗോൾഡ് എക്സ്പോർട്ടേഴ്സ് ഉടമ ശാന്തി പാലക്കലിന് മികച്ച കാപ്പി കയറ്റുമതി പുരസ്കാരം

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: അന്താരാഷ്ട്ര  കാപ്പി ദിനത്തോടനുബന്ധിച്ച്  മികച്ച സ്ത്രീ സംരംഭകരെ ആദരിക്കുന്നതിന്റെ ഭാടമായി  മികച്ച കാപ്പി കയറ്റുമതി  സംരംഭകയായി കൽപ്പറ്റ മണിയ ങ്കോട്  ഗ്രീൻ ഗോൾഡ് എക്സ്പോർട്ടേഴ്സ് ഉടമ ശാന്തി പാലക്കലിനെ തിരഞ്ഞെടുത്തു. പത്ത് ഏക്കർ സ്വന്തം കാപ്പി  തോട്ടത്തിലെ  റോബസ്റ്റ കാപ്പി സംസ്കരിച്ച്  കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. കാപ്പി കർഷക പാരമ്പര്യത്തിൽ ജനിച്ചു വളർന്ന ശാന്തി  രണ്ട് വർഷം മുമ്പാണ് സംരംഭം തുടങ്ങിയത്. വയനാടൻ കാപ്പി പ്രത്യേകം ഗ്രേഡുകളിൽ  ഉയർന്ന ഗുണമേന്മയിൽ ആവശ്യക്കാരിലെത്തിക്കുന്നു.  സിംഗപ്പൂർ  ആസ്ഥാനമായ മെർസ് ക് എന്ന കപ്പൽ കമ്പനി അവരുടെ കപ്പലുകളിൽ  സ്ഥിരമായി ഉപയോഗിക്കുന്നത്  ശാന്തിയുടെ നേതൃത്വത്തിലുള്ള ഗ്രീൻ ഗോൾഡ് എക്സ് പോർട്ടേഴ്സിന്റെ വയനാടൻ കാപ്പിയാണ്. കോഫീ ബോർഡിന്റെ  സഹകരണത്തോടെ  നബാർഡിന് കീഴിൽ രൂപീകരിച്ച  കാർഷികോൽപ്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനിയും അഗ്രികൾച്ചർ വേൾഡും ചേർന്നാണ്  ശാന്തി  ഉൾപ്പടെ   നാല് വനിതകളെ ആദരിക്കുന്നത്. ഇന്ന് കൽപ്പറ്റ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ അവാർഡ് സമ്മാനിക്കും. 

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “ഗ്രീൻ ഗോൾഡ് എക്സ്പോർട്ടേഴ്സ് ഉടമ ശാന്തി പാലക്കലിന് മികച്ച കാപ്പി കയറ്റുമതി പുരസ്കാരം”

Leave a Reply

Your email address will not be published. Required fields are marked *