May 9, 2026

മാനന്തവാടി രൂപതയിൽ വിശുദ്ധ കുരിശിന്റെ പ്രയാണത്തിന് തുടക്കമായി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കെസിബിസി കരിസ്മാറ്റിക് കമ്മിഷന്റെ നേതൃത്വത്തിൽ മാനന്തവാടി
രൂപതയിൽ നടക്കുന്ന വിശുദ്ധ കുരിശിന്റെ പ്രയാണത്തിന് തുടക്കമായി.  കണിയാരം
കത്തീഡ്രലിൽ  മാർ ജോസ് പൊരുന്നേടം    ഭാരതത്തിനു വേണ്ടിയുള്ള ജറീക്കോ
പ്രാർത്ഥനയും കുരിശ് വെഞ്ചിരിപ്പും പ്രതിഷ്ഠയും നടത്തി.  മാനന്തവാടി
സോണിലെ നൂറോളം  ഇടവക ദേവാലയങ്ങളിലൂടെ പ്രാർത്ഥനാ യാത്ര നടക്കും.   ജപമാല
പ്രാർത്ഥനയോടെ ആരംഭിച്ച ശുശ്രൂഷകൾക്ക് ശേഷം  വചന സന്ദേശവും നടന്നു.
കത്തീഡ്രൽ വികാരി ഫാ. പോൾ മുണ്ടോളിക്കൽ  ബലിയർപ്പണം നടത്തി.  വചന
സന്ദേശം, സ്തുതി ആരാധന, കുരിശിന്റെ വഴിയുടെ ജറീക്കോ പ്രാർത്ഥന,
ദിവ്യകാരുണ്യ ആരാധന, സമാപനാശീർവാദം,  കുരിശു വന്ദനം എന്നിവ നടന്നു.
കെസിബിസി കരിസ്മാറ്റിക് കമ്മിഷൻ പ്രതിനിധി  തങ്കച്ചൻ ഇടുക്കി,  സോണൽ
ആനിമേറ്റർ മാത്യു മുത്തേടത്ത്,  ഫാ. മാത്യു മൂത്തേടത്ത്, ഫാ.  ജോസ്
കൊട്ടാരത്തിൽ, ബെന്നി തുണ്ടത്തിൽ, അലോഷ്യസ് വെളിയിൽ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *