May 3, 2024

ദ്വാരക ഫൊറോന ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന് കൊടിയേറി

0
Img 20181004 Wa0252
തിരുന്നാളാഘോഷങ്ങൾ കുറച്ച് ദുരിതാശ്വാസ
പ്രവർത്തനങ്ങളുമായി ദ്വാരക ഫൊറോന ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന് കൊടിയേറി. ഇടവക വികാരി  ഫാ.ജോസ് തേക്കനാടി കൊടി ഉയർത്തി. 
ഒക്ടോബർ 4 മുതൽ 12 വരെയാണ്  ദ്വാരക ഫൊറോനാ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാൾ ഭക്തിപൂർവ്വമായ തിരുനാളാഘോഷളുടെ പ്രധാന ദിവസങ്ങൾ ഒക്ടോബർ 10, 11, 12 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളാണ്.
വയനാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ഈ
ദേവാലയത്തിലെ തിരുന്നാൾ എല്ലാവർഷവും വളരെ
ആഘോഷ പൂർവമാണ് നടത്തി വന്നിരുന്നത്.
എന്നാൽ ഈ വർഷം
  നാട് മഹാപ്രളയത്തിന്റെ
കെടുതിയിൽ നിന്നും കരകയറുന്നതേയുള്ളൂവെന്ന
തിരിച്ചറിവോടെ  തിരുന്നാൾ
ആഘാഷങ്ങൾ ഒഴിവാക്കി സ്വരൂപിക്കുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റി വെയ്ക്കുകയാണ്. ഇടവക ജനത്തിന്റെ  നല്ല മനസ്സോടൊപ്പം എല്ലാവരും 
സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ബിനു കപ്യാരുമലയിൽ,
റെനിൽ കഴുതാടിയിൽ,. 
ഷിൽസൺ കോക്കണ്ടത്തിൽ. എന്നിവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *