May 19, 2024

യുവജന കൺവെൻഷൻ -2018 ഒക്ടോബർ 18 മുതല്‍ 21 വരെ

0
01 1 1
മാനന്തവാടി:കത്തോലിക്കാ സഭ യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ മാനന്തവാടി രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ നാലു ദിവസത്തെ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ആഘോഷത്തിനുമായി ഒത്തുചേരുന്നു.റോമിൽ യുവജന സിനഡ് നടക്കുന്ന സമയത്ത് തന്നെയാണ് മാനന്തവാടിയിലെ ഗ്രേറ്റ് യുവജന കണ്‍വെൻഷൻ എന്നത് ശ്രദ്ധേയമാണ്.വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ക്രിസ്തുവിന്റെ സ്‌നേഹവും സന്തോഷവും ലോകത്തിന് മുഴുവൻ കൊടുക്കുവാൻ ക്രൈസ്തവ യുവജനങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി അണിനിരക്കും.കണ്‍വെൻഷനോടനുബന്ധിച്ച് മാനന്തവാടി രൂപതയിലേയും മറ്റ് രൂപതയിലേയും യുവജനങ്ങൾക്ക് വേണ്ടി ധ്യാനം മ്യൂസിക് ആരാധന എന്നിവ ഉണ്ടായിരിക്കും.മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിൽ വച്ച് നടക്കുന്ന കണ്‍വെൻഷനുവേണ്ടി 200 അംഗ വോളണ്ടിയേഴ്‌സ് ഉൾപ്പെടുന്ന 24 കമ്മിറ്റികൾക്ക് രൂപം കൊടുത്തു.കണ്‍വെൻഷനുവേണ്ടി തയ്യാറാക്കുന്ന പന്തലിന്റെ കാൽ നാട്ട് കർമ്മം മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ.ജിൽസ കോക്കണ്ടത്തിൽ നിർവഹിച്ചു.കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ചു.പയ്യമ്പള്ളി ഫൊറോന വികാരി ഫാ.ജോയി പുല്ലൻകുന്നേൽേ അനുഗ്രഹ പ്രഭാഷണം നടത്തി.യൂത്ത് മിനിസ്ട്രി വോളണ്ടിയേഴ്‌സ് അൽജോസ് ടെർമിൻ,ലിൻഷ മരിയ ഷാന്റി,സെൻ  പാട്രിക് സ്‌കൂൾ പ്രിൻസിപ്പൽ ബ്രദർ എ.ജെ.ജോർജ്ജ്,മാനന്തവാടി ചാൻസിലർ ഫാ.സജി നെടുങ്കല്ലേൽ,സെക്രട്ടറി ഫാ.പ്രകാശ് വെട്ടിക്കൽ,ഉണ്ടയങ്ങാടി വികാരി ഫാ.തോമസ് തൈക്കുന്നുംപുറം,പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.പോൾ വാഴപ്പിള്ളി, മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ.ഷിജു ഐക്കരകാനായിൽ,സിയോൻ ഡയറക്ടർ ഫാ.സോണി വാഴക്കാട്ട്,കെ.സി.വൈ.എം.പയ്യമ്പള്ളി ജോണി കല്ലുപുര,ജീസസ് യൂത്ത് ഡയറക്ടർ ഫാ.ജെയ്‌മോൻ കളമ്പുകാട്ട്,കെ.സി.വൈ.എം.ഡയറക്ടർ ഫാ.റോബിൻ പടിഞ്ഞാറയിൽ,യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ലാൽ ജേക്കബ് പൈനുങ്കൽ,യൂത്ത് മിനിസ്ട്രി ആനിമേറ്റേഴ്‌സ് സി.ആൻസി സി.എം.സി,സി.നോയൽ എസ്.എ.ബി.എസ്,സെക്രട്ടറി സി.ലിൻസി എസ്.സി.വി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *