May 19, 2024

നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബ് പ്രവർത്തനം ആരംഭിച്ചു

0
02 1 1
കൽപ്പറ്റ:വയനാട് ജില്ലാ ഗവമെന്റ് കോട്രാക്‌റ്റേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ ജില്ലയിൽ ആദ്യമായി ഒരു ലാബ് പ്രവർത്തനം ആരംഭിച്ചു. വയനാട് ജില്ലയിലെ കരാറുകാർ ഏറ്റെടുക്കുന്ന ഗുണനിലവാരം പരിശോധിക്കുന്നതിന് മറ്റ് ജില്ലകളിലെ ലാബുകളെയാണ് ആശ്രയിച്ചു വന്നിരുന്നത്.ഇതിന് ഒരു ശാശ്വത പരിഹാരമായി ജില്ലയിലെ ഡിപ്പാർമെന്റ്ട്ട് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് നൽകുന്നതിന് വേണ്ടിയാണ് ഈ സഹകരണ സംഘം വയനാട് ജില്ലയിൽ ഒരു ലാബ് പ്രവർത്തനം തുടങ്ങിയത്.പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയർ മുഹമ്മദ് ഇസഹാഖ് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ ഗവമെന്റ് കോട്രാക്‌റ്റേഴ്‌സ് സർവീസ് സഹകരണ സംഘം പ്രസിഡന്റ് സജി മാത്യുഅധ്യക്ഷത വഹിച്ചു.എക്‌സി.എഞ്ചിനീയർമാരായ എം.എസ്.ദിലീപ്(ജില്ലാ പഞ്ചായത്ത്),കെ.എം.കുര്യാക്കോസ്,പി.കെ.അയ്യൂബ്,എം.പി.സണ്ണി,എം.അനിൽകുമാർ,ഡയറക്ടർമാരായ വി.ജെ.ഷാജി,പി.ടി.ജോസഫ്,ടി.ഒ.അബ്രഹാം എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *