May 8, 2024

ജനുവരി മുതൽ ജില്ലയിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കും

0
Malinyasamskarana Padhathi Avalokana Yogathil Collector Samsarikunnu 1
*പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ലാ പ്രഖ്യാപനവും ഉണ്ടാകും
ജനുവരി മുതൽ ജില്ലയിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിക്കാൻ ജില്ലാ
കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന
അദ്ധ്യക്ഷൻമാരുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. സമ്പൂർണ്ണ
മാലിന്യ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള കർമ്മ പദ്ധതിയ്ക്കും രൂപം നൽകി.
ഒക്‌ടോബറിൽ ശുചിത്വമിഷൻ ഈ ലക്ഷ്യം നേടുന്നതിനുള്ള ബോധവത്ക്കരണ പരിപാടി
ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്
അദ്ധ്യക്ഷനായും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി സെക്രട്ടറിയായും
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, നഗരസഭാ പ്രതിനിധി,
നൂൽപ്പുഴ, എടവക, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ അംഗങ്ങളായും
ഏകോപന സമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. മാധ്യമ പ്രവർത്തകർ,
മതമേലധ്യക്ഷൻമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഡിറ്റിപിസി, കാറ്ററിങ്
പ്രവർത്തകർ, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ
യോഗം ഓക്‌ടോബർ 12, രാവിലെ 11 ന് കളക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരാനും
യോഗം തീരുമാനിച്ചു.
 ബാനർ, പോസ്റ്റർ, വീഡിയോ പ്രദർശനം, ഫ്‌ളാഷ് മോബ്, ബൈക്ക് റാലി, കൂട്ട ഓട്ടം
എന്നിങ്ങനെ വിവിധ തരത്തിലുള്ള ബോധവത്ക്കരണ പ്രവർത്തനമാണ് ശുചിത്വമിഷൻ
ആസൂത്രണം ചെയ്തിട്ടുള്ളത്. നവംബർ ഒന്നു മുതൽ തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളിലും കൈമാറി കിട്ടിയ ഘടക സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ
നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പൂർത്തിയാക്കും.
ഒക്‌ടോബർ 27 ന് വാർഡ് തല മാലിന്യ വിമുക്ത പ്രഖ്യാപനവും, നവംബർ 14 ന്
പഞ്ചായത്ത് തല മാലിന്യ വിമുക്ത പ്രഖ്യാപനവും, ഡിസംബർ 31 ജില്ലാ തല പ്രവർത്തനവും പൂർത്തിയാക്കി ജനുവരി ഒന്നിന് മാലിന്യ വിമുക്ത ജില്ലയായി
പ്രഖ്യാപിക്കാനാണ് ലക്ഷ്യം.വ്യാപാരസ്ഥാപനങ്ങളിലും പൊതുജനങ്ങൾ കൂടുതൽ വന്നു പോകുന്ന
സ്ഥലങ്ങളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. കാനകളിലേക്ക് മലിന ജലമൊഴുക്കുന്ന
വ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി പിഴ ഈടാക്കാനും യോഗം
ആരോഗ്യ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ശുചീകരിച്ച ഇടങ്ങളിൽ രാത്രി
കാലം മാലിന്യം തള്ളുന്നതും, ഇതിനെതിരെ നടപടി സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന
ജീവനക്കാർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പു നൽകി. എല്ലാ പഞ്ചായത്തിലും സമയബന്ധിതമായി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റി
(എം.സി.എഫ്) ഉടൻ സ്ഥാപിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ കെ.എം.
സുരേഷ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എ. ജസ്റ്റിൻ, ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഹരിതകേരള മിഷൻ, കുടുംബശ്രീ കോ-ഓർഡിനേറ്റർമാർ,
ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *