May 7, 2024

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന യദു സുരേഷിന് യാത്രയയപ്പ് നൽകി

0
Img 0737
കൽപറ്റ: ഒക്ടോബർ 14 മുതൽ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാടിന്റെ അഭിമാന താരം യദു സുരേഷിന് ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ  കൽപറ്റ കളക്ടറേറ്റിൽ യാത്രയയപ്പ് നൽകി. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കളക്ടർ വിജയം ആശംസിച്ചു. 12 ന് ദില്ലിയിൽ നിന്ന് പുറപ്പെടുന്ന ഇന്ത്യൻ ടീമിലെ ഏക വയനാട് കാരനാണ് യദു സുരേഷ്. അണ്ടർ 18 വിഭാഗത്തിലാണ് യദു സുരേഷ് ലോക ചാമ്പ്യനാകാനിറങ്ങുന്നത്.ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ നവീൻ പോളിന്റെ ശിക്ഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വരുകയാണ് ഈ മിടുക്കൻ. ആദ്യമായിട്ടാണ് ഒരു വയനാട്ടുകാരൻ ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പുൽപള്ളി ജയശ്രീ സ്കൂൾ വിദ്യാർത്ഥിയായ യദു സുരേഷ് ലോക കിരീടം അണിയും എന്ന ഉറച്ച പ്രതിക്ഷയിലും പ്രാർത്ഥനയിലുമാണ് സഹപാഠികളും സഹപ്രവർത്തകരും നാട്ടുകാരും.
ജില്ലാ പഞ്ചഗുസ്തി അസാേസിയേഷൻ പ്രസിഡൻഡ് അഡ്വ. ജോഷി സിറിയക്,  സെക്രട്ടറി
 ഇ വി.ഏബ്രഹാം,കോച്ച് നവീൻ പോൾ, ഗ്രിഗറി വൈത്തിരി, ഷമീർ പാറമ്മൽ, രാജൻ ബാബു, വിനോദ് എസ്, ഷാജി പോൾ, ആൻറണി വൈത്തിരി, ശിഹാബ്, വി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *