May 1, 2024

ഭൂമി ഏറ്റെടുക്കല്‍: ആക്ഷേപം 25 ന് മുമ്പ് അറിയിക്കണം

0
കൽപ്പറ്റ: 
        വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയിലെ കാക്കത്തോട് ചാടകപ്പുര
(നൂല്‍പ്പുഴ), പുഴങ്കുനി (നൂല്‍പ്പുഴ), മാത്തൂര്‍പൊയില്‍ (പനമരം),
വൈശ്യന്‍ (കോട്ടത്തറ), പാളക്കൊല്ലി (പുല്‍പ്പള്ളി), വെള്ളച്ചാല്‍
(ചീരാല്‍) പട്ടികവര്‍ഗ്ഗ കോളനികളിലെ കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിന് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി 24.39 ഏക്കര്‍
ഭൂമി വിലക്ക് വാങ്ങുന്നു. ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുളള ഭൂമിയുടെ
വിവരങ്ങള്‍ (വില സഹിതം) ജില്ലാ കളക്‌ട്രേറ്റ്, സബ് കളക്ടര്‍ ഓഫീസ്,
കല്‍പ്പറ്റ ഐ.റ്റി.ഡി.പി, ബത്തേരി, മാനന്തവാടി െ്രെടബല്‍ ഡവലപ്‌മെന്റ്
ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസ്,
മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ
നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ ആക്ഷേപം ഉള്ളവര്‍ ഒക്‌ടോബര്‍ 25ന് വൈകീട്ട് 5 നകം
തെളിവു സഹിതം ജില്ലാ കളക്ടറെ രേഖാമൂലം അറിയിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *