April 28, 2026

ജനാധിപത്യം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന്.: -സി..കെ.പവിത്രൻ മാസ്റ്റർ

0
IMG-20181030-WA0292
By ന്യൂസ് വയനാട് ബ്യൂറോ
 
 
തിരുനെല്ലി: ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഈ തലമുറയുടേയും ഭാവി ഇന്നത്തെ വിദ്യാർഥികളുടെ കൈകളിലാണെന്നും അംബേദ്കകറുടെ ജീവിതത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് നാം ശക്തി നേടണമെന്നും  സി.കെ പവിത്രൻ മാസ്റ്റർ പറഞ്ഞു. ഗവ: ആശ്രമം സ്കൂളിന്റെയും കേരള സർക്കാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേർസും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാറിൽ "അംബേദ്കകറും ജനാധിപത്യവും" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാർ മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ   ഒ .. ആർ കേളു ഉദ്‌ഘാടനം ചെയ്തു. ഡയറ്റ് ലക്ചറർ ഷീജ പി.ആർ സ്കൂൾ ഹെഡ്മാസ്റ്റർ കെ.എം.കുഞ്ഞിക്കണ്ണൻ, സീനിയർ സൂപ്രണ്ട് എം.മജീദ് തലപ്പുഴ, പി റ്റി എ വൈസ് പ്രസിഡണ്ട് രാജു, സ്‌കൂൾ മാനേജർ ഷില്ലി ജോർജ്, സീനിയർ അസിസ്റ്റന്റ് ജമാലുദ്ധീൻ മണ്ടകത്തിങ്കൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജെറിൽ സെബാസ്റ്റ്യൻ സ്വാഗതവും മണി.പി എടക്കര നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *