പേര്യ റോഡ്: തിങ്കളാഴ്ച ജോലി തുടങ്ങുമെന്ന് വരയാൽ നാട്ടുകൂട്ടത്തിന് എം.എൽ. എ.യുടെ ഉറപ്പ്

പേര്യ റോഡിന്റെ ജോലി തിങ്കളാഴ്ച തുടങ്ങുമെന്ന് നാട്ടുകൂട്ടത്തിന് എം.എൽ. എ.യുടെ ഉറപ്പ്.ഇതിനെ തുടർന്ന് വെളളിയാഴ്ച മുതൽ വരയാൽ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന വഴി തടയൽ ഉൾപ്പടെയുള്ള സമരപരിപാടികൾ തൽകാലത്തേക്ക് നിർത്തി വെച്ചതായി നാട്ടുകാർ അറിയിച്ചു. നേരത്തെ ജനങ്ങൾ വഴി തടയൽ സമരം നടത്തിയപ്പോൾ സ്ഥലത്തെത്തിയ സബ് കലക്ടർ ജോലികൾ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കുമെന്ന് സബ് കലക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് റോഡ് പണി ആരംഭിക്കാത്തതിനാൽ ജനങ്ങൾ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് എം.എൽ. എ ഒ .ആർ. കേളു നാട്ടുകൂട്ടം ഭാരവാഹികളുമായി ചർച്ച നടത്തിയത്. അടുത്ത തിങ്കളാഴ്ച റോഡ് പണി ആരംഭിക്കുമെന്നാണ് എം.എൽ. എ യുടെ ഉറപ്പ്.



Leave a Reply