July 27, 2026

വയനാട് ജില്ലാ സീനിയർ- ജൂനിയർ ചെസ്സ് ടൂർണമെന്റ് (സീനിയർ പ്രൈസ് മണി) നവംബർ 6-ന് .

0
IMG-20181103-WA0237
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചുതറയിൽ  റ്റി. കേശവൻ സ്മാരക എവറോളിംഗ്
ട്രോഫിക്ക് വേണ്ടി നടത്തപ്പെടുന്ന രണ്ടാമത് വയനാട് ജില്ലാ സീനിയർ ജൂനിയർ ചെസ്സ് ടൂർണമെന്റ് (സീനിയർ പ്രസ് മണി) ഈ വരുന്ന
2018 നവംബർ 6നു ചൊവ്വാഴ്ച ബത്തേരി LIC ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെസ് ടൂർണമെന്റിന്റെ
ഉദ്ഘാടനം ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി.എൽ'  സാബു നിർവഹിക്കും. ചടങ്ങിൽ കെ. ദാസ് അധ്യക്ഷത
വഹിക്കും. വയനാട് ജില്ലയിലെ വളർന്നു വരുന്ന കുട്ടികളിൽ
ചെസ്സിന്റെ അഭിരുചി വളർത്തുക. പിന്നോക്കം നിൽക്കുന്ന്
സ്കൂളുകളിലും അതു പോലെ ജില്ലയിലെ ജി. എം. ആർ. എസ്
സ്കൂളുകൾ കേന്ദ്രികരിച്ചു ചെസ്സ് പരിശീലനം നടത്തുക, കുട്ടികളിൽ
സാമൂഹിക സാംസ്കാരികത വളർത്തുക, നല്ലൊരു സാമൂഹിക
പ്രതിബദ്ധത വളർത്തുകയാണ് ഉദ്ദേശ ലക്ഷ്യങ്ങൾ,. നവംബർ 6 നു
നടക്കുന്ന ടൂർണമെന്റിൽ സീനിയർ താരങ്ങൾക്കു പ്രൈസ് മണിയും,
ജൂനിയർ താരങ്ങൾക്കു ട്രോഫിയും, മെഡലുകളും സമ്മാനിക്കുന്നു. വിജയികൾക്ക്
15000/-രൂപയാണ് പ്രൈസ് നൽകുന്നത്  രാവിലെ 10 ന്
ആരംഭിക്കുന്ന മത്സരം വൈകിട്ടു 5ന് അവസാനിക്കും. സമാപനം
ബത്തേരി നഗര സഭ വികസന കാര്യ അധ്യക്ഷൻ  സി.കെ.സഹദേവൻ
ഉദ്ഘാടനം നിർവഹിക്കും. കലാക്ഷേത്ര പ്രിൻസിപ്പൽ  പീറ്റർ
പെരിങ്ങാട്ടേൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *