April 16, 2024

ദേശീയആയുർവേദ ദിനാചരണം വിപുലമായ പരിപാടികളോടെ നവംബർ 5 ന് കൽപ്പറ്റയിൽ

0
Img 20181103 Wa0231
കൽപ്പറ്റ: പൊതുജനാരോഗ്യം ആയുർവ്വേദത്തിലൂടെ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുളള 3-ാമത് ദേശീയആയുർവേദ ദിനാചരണം വിപുലമായ പരിപാടികളോടെ നവംബർ 5 ന് സിവിൽ സ്റ്റേഷനിലെ ഡോ. എ പി ജെഅബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ വെച്ച് നടക്കുമെന്ന് ആയ്യൂർവേദം ജില്ലാ മെഡിക്കൽ ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേയും പ്രസിഡണ്ട്, സെക്രട്ടറി, സ്റ്റാന്റിങ്
കമ്മിറ്റി ചെയർമാൻമാർ, സി ഡി എസ് ചെയർപേഴ്സൺ, തെരഞ്ഞെടുക്കപ്പെട്ട ആശാവർക്കർമാർ എന്നിവരെ
ഉൾപ്പെടുത്തിക്കൊണ്ടുളള ശിൽപ്പശാല സംഘടിപ്പിക്കും. ജില്ലാ കലക്ടറേറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കു
മായി അന്നേ ദിവസം ജില്ലാ കലക്ടറേറ്റിൽ വെച്ച് ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. ഇതോ
ടൊപ്പം നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാ
ക്കുന്ന ' ആയുഷ് ഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനം നടക്കും ശിൽപ്പശാല ബഹു എം എൽ എ ശ്രീ. സി കെ ശശീന്ദ്രൻ
അവർകൾ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ഭാരതീയ ചികിത്സാ വകുപ്പ് വയനാട് ജില്ലയുടെ പ്രളയാ
നന്തര കർമ്മപരിപാടിയായ 'ഒപ്പമുണ്ട് ആയുർവ്വേദം' പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ട് പ്രകാശനം ചെയ്യും
ആയുർവ്വേദ ദിനാചരണത്തോടനുബന്ധിച്ച് ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണ
ത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാമുകൾ, പഠന ക്ലാസ്സുകൾ മുതലായവ ആസൂത്രണം ചെയ്തിട്ടുണ്ട്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *