July 27, 2026

വയനാട് ജില്ലാ ജൂനിയർ സബ് – ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് മീനങ്ങാടി ശ്രീകണ്ഠപ്പാ സ്റ്റേഡിയത്തിൽ തുടക്കമായി

0
IMG_3191
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി.  വയനാട് ജില്ലാ ഖോ-ഖോ  അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 47-മത് ജില്ലാ ജൂനിയർ സബ് – ജൂനിയർ  ചാമ്പ്യൻഷിപ്പിന് മീനങ്ങാടി ശ്രീകണ്ഠപ്പാ സ്റ്റേഡിയത്തിൽ തുടക്കമായി. വയനാട്ടിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി ഇരുപതോളം ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന് അസോസിയേഷൻ സെക്രട്ടറി കെ.പി വിജയ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എ.ഡി. ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ചാമ്പ്യൻഷിപ്പ് ഉദ്ഘാഘാടനം ചെയ്തു. നെറ്റ് ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ശോഭ, ഖോ-ഖോ അസോസിയേഷൻ സ്റ്റേറ്റ്നോ മീനി. കെ.ടി.നീത, പ്രിജി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *