July 3, 2026

വാട്സാപ്പ് കൂട്ടായ്മയില്‍ സംഗീതോത്സവം നവംബര്‍ ആറിന് പുൽപ്പള്ളിയിൽ

0
IMG-20181104-WA0069
By ന്യൂസ് വയനാട് ബ്യൂറോ
പുല്പള്ളി: സംഗീത സല്ലാപം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഗീതോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. നവംബര്‍ ആറിന് ജയശ്രീ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തുന്നത്. രാവിലെ 9.30 മുതല്‍ 5 മണി വരെയാണ് പരിപാടി നടത്തുക. കേരളത്തിന്റെ അകത്തുനിന്നും പുറത്ത് നിന്നും നൂറോളം ഗായകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചലച്ചിത്ര പിന്നണി ഗായകരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഒരു മണിവരെ കുടുംബസംഗമവും രണ്ട് മണി മുതല്‍ സംഗീതോത്സവവുമാണ് നടത്തുക.
കേരളത്തില്‍ ആദ്യമായാണ് വാട്സാപ്പ് കൂട്ടായ്മയില്‍ ഇത്രയും വിപുലമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. സംഗീതോത്സവവും കുടുംബസംഗമവും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ്കുമാര്‍ , പുല്‍പള്ളി,മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഗ്രൂപ്പ് അ‍ഡ്മിന്‍ സിഡി ബാബു, കോഡിനേറ്റര്‍ ബെന്നി മാത്യു, സിപി ജോയ്ക്കുട്ടി, ജോണ്‍ പുല്പള്ളി, കണ്‍വീനര്‍ അനിഷാദേവി എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *