May 7, 2024

മെഗാ ആരോഗ്യമേള സംഘാടക സമിതി യോഗം നവംബർ 16 ന്

0
ഡിസംബർ മാസത്തിൽ കൽപ്പറ്റയിൽ നടക്കുന്ന മെഗാ ആരോഗ്യമേളയുമായി ബന്ധപ്പെട്ട്
രൂപീകരിച്ച സംഘാടക സമിതിയുടെ ആദ്യ യോഗം നവംബർ 16 ന് രാവിലെ 11 ന് കലക്ടറേറ്റിൽ
ചേരും. വിവിധ സബ് കമ്മിറ്റികൾ യോഗത്തിൽ രൂപീകരിക്കും. എംപി, എംഎൽഎമാർ, ജില്ലാതല
ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘാടക സമിതി. എൻഎച്ച്എമ്മിന്റ നേതൃത്വത്തിൽ അലോപ്പതി,
ആയുഷ്, ഹോമിയോപ്പതി വകുപ്പുകൾ സംയുക്തമായി കൽപ്പറ്റ എസ് കെഎംജെ സ്‌കൂളിലാണ്
മെഗാ ആരോഗ്യമേള നടത്തുക. ഇതര സർക്കാർ വകുപ്പുകളും സഹകരിക്കും. ഇതിന്റെ ഭാഗമായി
കൽപ്പറ്റയിലും മാനന്തവാടിയിലും മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും. കൽപ്പറ്റയിൽ
പ്രദർശനമേള നടത്തും. ജില്ലാ കലക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ കലക്ടറുടെ
ചേംബറിൽ ചേർന്ന പ്രാഥമിക യോഗത്തിലാണ് തീരുമാനം. സ്വകാര്യ മേഖലയിലെ വിദഗ്ധ
ഡോക്ടർമാരെയും ആരോഗ്യമേളയിൽ സഹകരിപ്പിക്കും. പകരുന്നതും അല്ലാത്തതുമായ
രോഗങ്ങളെക്കറിച്ച് ആളുകളെ ബോധവൽക്കരിക്കുക, ശാസ്ത്രീയമായ ആരോഗ്യശീലങ്ങൾ
വളർത്താൻ പൊതുസമൂഹത്തെ പ്രേരിപ്പിക്കുക, രോഗനിർണയം നടത്തുകയും ആവശ്യമായ
തുടർചികിൽസയും നൽകുകയും ചെയ്യുക, സർക്കാർ സംവിധാനമൊരുക്കുന്ന സേവനങ്ങളെയും
സ്‌കീമുകളെയും കുറിച്ച് ജനങ്ങളിൽ അവബോധമുാക്കുക, ആരോഗ്യമേഖലയും
പൊതുജനങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുക, ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുക തുടങ്ങിയവയാണ്
മെഗാ ആരോഗ്യമേളയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *