April 20, 2024

Exclusive.: ബ്ലൂ വെയിൽ ഗെയിം ഇന്ത്യയിൽ നിരോധിച്ചിട്ടും 50 ടാസ്ക്കുകൾ ഇന്റർ നെറ്റിൽ ലഭ്യം.

0


സി.വി.ഷിബു. 


കൽപ്പറ്റ:   കുട്ടികളെ മരണത്തിലേക്ക് 

നയിച്ചുകൊണ്ടു പോകുന്ന ബ്ലൂ വെയിൽ എന്ന ഗെയിം ഇന്ത്യയിൽ നിരോധിച്ചിട്ടും   ഗെയിമിലെ അൻപത് ടാസ്കുകൾ ഇൻറർനെറ്റിൽ ലഭ്യം. കേരളത്തിൽ അടക്കം പലരും ഇന്റർനെറ്റിൽ ഈ ടാസ്കുകൾ തിരയുന്നുണ്ട്.    റഷ്യയിൽ 120 പേരുടെയും ഇന്ത്യയിൽ പത്ത് പേരുടെയും മരണത്തിന് കാരണമായ ഈ ഓൺലൈൻ ഗെയിം  പല ലോക രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്. ഫയർ ഫെയർ എന്ന ഒന്നാമത്തെ ടാസ്ക് മുതൽ മരണം സംഭവിക്കുന്ന അവസാനത്തെ ടാസ്ക് വരെ  പിന്തുടരുന്നവരാണ് ഒടുവിൽ മരിക്കുന്നത്. നിരോധിക്കപ്പെട്ട പലതും ഇപ്പോഴും ഓൺലൈനിൽ ലഭിക്കുമെന്നത് വിദഗ്ധരായ സമൂഹമധ്യമ ശൃംഖലയിൽപ്പെട്ട  സൈക്കോ പയ്യൻമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. സൈബർ സുരക്ഷാ വിദഗ്ധരുടെ  നേതൃത്വത്തിൽ ഇത് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിച്ച് വരുന്നതെയുള്ളൂ. ബ്ലൂ വെയിൽ നിരോധിക്കപ്പെട്ടതിന്  ശേഷം വന്ന മൊമോ ചലഞ്ചും അതിന് ശേഷം വന്ന ഓൺ ലൈൻ മരണ പേജുകളുടെ വരവും   ഈ മേഖലയിലെ  സുരക്ഷയും  കേരളത്തിലടക്കം വലിയ വെല്ലുവിളിയായി വന്നിരിക്കുകയാണ്. 

   വയനാട് കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ   രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവം അതീവ  ഗൗരവകരമാണന്ന്  അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.വൈ. എസ്. പി. പ്രിൻസ് അബ്രാഹം .  ആത്മഹത്യയിൽ സമൂഹ മാധ്യമങ്ങളിലെ ഓൺലൈൻ ശൃംഖലക്ക് പങ്കുണ്ടെന്നും മരണത്തിന്റെ ഒരു കാരണം ഇതാകാമെന്നും അദ്ദേഹം  പറഞ്ഞു. . സൈബർ ഫോറൻസിക് പരിശോധനാ ഫലം മരിച്ച കുട്ടികളുടെ രണ്ട് ഫോണുകളുടെ വിശദമായ പരിശോധനയും പൂർത്തിയായാൽ മാത്രമെ   യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനാകൂവെന്നും പോലീസ് പറഞ്ഞു. കേസ് ഗൗരവകരമായതിനാൽ  പുതിയ ആറംഗ അന്വേഷണ സംഘത്തിന് രൂപം നൽകി. കൽപ്പറ്റ ,വൈത്തിരി സി.ഐ. മാർ ഉൾപ്പെട്ട ആറംഗ സംഘം വിശദമായ   അന്വേഷണം പൂർത്തിയാക്കിയാൽ മാത്രമെ കൃത്യമായ വ്യക്തത ലഭിക്കൂ. വാഹന ഇടപാടുമായി ബന്ധപ്പെട്ട് കുട്ടികളുടെ പണമിടപാട് നടന്നിട്ടുണ്ടന്നും ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉണ്ടന്നും ഡി.വൈ. എസ്.പി. പറഞ്ഞു. സൈക്കോ ചെക്കൻ പോലുള്ള ഓൺലൈൻ  ഗ്രൂപ്പുകൾ പലതും  സംസ്ഥാനത്ത് സജീവമാണ്. ഈ വിഷയത്തിൽ സംസ്ഥാന തലത്തിൽ വിശാലമായ അന്വേഷണം നടന്നു വരുന്നുണ്ട്. ഒരു മാസത്തെ ഇടവേളയിൽ വയനാട്ടിൽ രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് കണ്ണൂർ സ്വദേശിയായ കൗമാരക്കാരൻ സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇട്ടത് ലൈക്കുകളുടെ എണ്ണം കൂട്ടാനാണന്ന് പോലീസ് പറയുന്നു. ഫെയ്സ് ബുക്ക്, വാട്സ് ആപ്, ഇൻസ്റ്റാഗ്രാം  ,  യൂട്യൂബ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച് വിഷാദത്തിലേക്കും മരണത്തിലേക്കും  കുട്ടികളെ കൊണ്ടെത്തിക്കുന്നതാണ് ഇത്തരം ഓൺലൈൻ മരണ ഗ്രൂപ്പുകൾ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *