ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരമില്ലന്ന് പി.എസ്.ശ്രീധരന്‍ പിള്ള.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരമില്ലെന്ന് എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് മാനന്തവാടിയില്‍ നല്‍കിയ  സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള ഹൈക്കോടതി സര്‍ക്കാരിനോട് ഇടപെടരുതെന്ന് പറഞ്ഞിട്ടും വീണ്ടുംവീണ്ടും ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിശ്വാസികളെ അകറ്റുകയാണ്.
  ലോകത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ കഴിഞ്ഞ വര്‍ഷമെത്തിയത് 23 ലക്ഷം ആളുകളാണ്. റോമില്‍ എത്തിയത് 44 ലക്ഷം. തിരുപ്പതിയില്‍ 2017ല്‍ 66 ലക്ഷംപേര്‍ എത്തിയെങ്കില്‍ ശബരിമലയില്‍ കഴിഞ്ഞവര്‍ഷം എത്തിയത് അഞ്ച് കോടി നാല് ലക്ഷം പേരാണ്. നിരീശ്വരവാദിയായ മുഖ്യമന്ത്രി വിശ്വാസസംഹിതകളെ തകര്‍ത്ത് ശബരിമലയെ ഭക്തരില്‍നിന്നും അകറ്റുകയാണ്. ശബരിമലയില്‍ പോകുന്ന വിശ്വാസികള്‍ പോലീസ്‌സ്റ്റേഷനില്‍നിന്ന് വാഹനത്തിന്റെ പാസ് സംഘടിപ്പിക്കണമെന്നാണ് പുതിയ നിയമം. ഇതെല്ലാം എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ജനഹിതം കാണാത്ത പിണറായിയെ ജനങ്ങള്‍ പാഠംപഠിപ്പിക്കും. വിശ്വാസത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അമിത്ഷാ കേരളത്തിലെത്തി രാജ്യത്തെ മുഴുവന്‍ ജനങ്ങളും അയ്യപ്പഭക്തരോടൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.
  ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി പോലീസ്‌രാജ് നടപ്പാക്കുന്ന മന:സ്ഥിതിയെ എതിര്‍ക്കുക തന്നെ ചെയ്യും. തന്റെ പേരില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കി യാത്ര തടസ്സപ്പെടുത്താനാണ് പിണറായിയുടെ ശ്രമം. ഗാന്ധിജിയുടെ തത്വങ്ങളില്‍ ഊന്നി സത്യമാണ് ദൈവം എന്നതാണ് ഞങ്ങളുടെ വഴി. നിയമം മനസാക്ഷിക്ക് നിരക്കാത്തതാണെങ്കില്‍ ലംഘിക്കണമെന്നാണ് ഗാന്ധിജി പഠിപ്പിച്ചതെന്ന് ഗന്ധിപ്രതിമയെ സാക്ഷിനിര്‍ത്തി അദ്ദേഹം പറഞ്ഞു. 
  വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് പിണറായി നടപ്പാക്കുന്നതെന്ന് എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 98 ശതമാനം വിശ്വാസികള്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നു. സുപ്രീംകോടതി വിധികള്‍ പലതും നടപ്പാക്കാത്ത പിണറായി സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കുന്ന രീതിയെയാണ് നാം എതിര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
    ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, കെ.കെ.തങ്കപ്പന്‍, വി.ഗോപകുമാര്‍, സന്തോഷ് അരയക്കണ്ടി, സുഭാഷ് വാസു, ശിവരാജന്‍, പ്രമീള നായ്ക്ക്, വി.കെ.സജീവന്‍, വി.വി.രാജന്‍, വി.വി.രാജേന്ദ്രന്‍, ബി.ഗോപാലകൃഷ്ണന്‍, പള്ളിയറ രാമന്‍, കെ.സദാനന്ദന്‍, കെ.മോഹന്‍ദാസ്, പി.ജി.ആനന്ദ്കുമാര്‍, കൂട്ടാറ ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
    വിവിധ മോര്‍ച്ചാ നേതാക്കളും സംഘടനാ ഭാരവാഹികളും ഇരുവരെയും ഹാരാര്‍പ്പണം ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് പുതിയതായി എത്തിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *