പോലീസ് നടത്തിയത് വധശ്രമമെന്ന് കോൺഗ്രസ്: അന്വേഷിച്ച് നടപടിയെന്ന് ഡി.വൈ എസ്.പി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ബന്ധുക്കളുമായുള്ള ചെക്ക് കേസിൽ വാറണ്ട് നടപ്പാക്കാനെത്തിയ പോലീസ് മാനന്തവാടി ഒണ്ടയങ്ങാടി പേടപ്പാട്ട് ബേബി എന്ന ആരോഗ്യ വകുപ്പ് ജീവനക്കാരന് നേരെ നടത്തിയത് വധശ്രമം തന്നെയാണന്ന് കോൺഗ്രസ് ആരോപിച്ചു .പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട്.  ഡി.സി .സി.പ്രസിഡണ്ടും എം.എൽ. എ.യുമായ ഐ.സി. ബാലകൃഷ്ണന്റെയും മുൻ മന്ത്രി പി.കെ .ജയലക്ഷ്മിയുടെയും  നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷന് മുമ്പിൽ  ഇന്നലെ രാത്രി വരെ സമരം നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് നടപടി എടുക്കാമെന്ന്  മാനന്തവാടി ഡി.വൈ. എസ്.പി. കെ.എം. ദേവസ്യ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 

     അമ്മ മരിച്ച് അഞ്ചാം നാൾ ദുഃഖത്തിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥനായ മകനേയും മകളേയും  മഫ്ടിയിലെത്തിയപോലീസുകാരനടക്കമുള്ള മൂന്നംഗ സംഘമാണ്  വീട്ടിൽ കയറി മർദ്ദിച്ചത് – . യുവാവിനെ കവുങ്ങിൽ കെട്ടിയിട്ട്മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ അപ്പപ്പാറ ഫാമിലി ഹെൽത്ത് സെന്റർ ജീവനക്കാരൻ പേടപ്പാട്ട് ബേബി (52) സഹോദരി എൽ സി (47) എന്നിവരെ മാനന്തവാടി ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് ഒണ്ടയങ്ങാടിയിലുള്ള ബേബിയുടെ വീട്ടിലാണ് പോലീസിന്റ താണ്ഡവം അരങ്ങേറിയത്
ബേബിയുടെ അമ്മ ത്രേസ്യ നാല് ദിവസം മുൻപ് മരണപ്പെട്ടിരുന്നു.
മരണാനന്തര ചടങ്ങുകളും മറ്റും നടത്തുന്നതിനെ കുറിച്ച് സഹോദരങ്ങൾ സംസാരിച്ച് കൊണ്ടിരിക്കെയാണ് ഒരു ഇന്നോവവാഹനത്തിൽ മൂന്നംഗ സംഘം ബേബിയുടെ വീട്ടിലെത്തിയത്.
മഫ്ടിയിലെത്തിയ സംഘം പോലീസുകാരാണെന്ന് പറയുകയും ബേബിയോട്ഇന്നോവയിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു.എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തിക്കോളാമെന്ന് യുവാവ്പറഞ്ഞിട്ടും സംഘം ബേബിയെ കടന്ന് പിടിക്കുകയും മർദ്ദിക്കുകയുമായിരുന്നു തടയാനെത്തിയ സഹോദരി എൽസി യുടെ നൈറ്റിവലിച്ച് കീറുകയും തള്ളിയിടുകയും ചെയ്തു.
യുവതിയുടെ തലക്കും കൈക്കും പരിക്ക് പറ്റി.
നിലത്തൂടെ വലിച്ചിഴച്ച ബേബിയുടെ നെഞ്ചത്തും നാവിക്കും ചവിട്ടുകയും ചെയ്തു.മുണ്ട് വലിച്ച് കഴിച്ച് അർദ്ദനഗ്
നനാക്കുകയും മുണ്ട് കൊണ്ട് കവുങ്ങിൽ കെട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തു.
അതിനിടെ നാട്ടുകാർ കൂടിയതോടെ സംഘം പോലീസിനെ അറിയിക്കുകയും സ്ഥലത്ത് യൂണിഫോമിലെത്തിയപോലീസ് ബേബിയെ മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റബേബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലീസ് തയ്യാറാവാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി മാനന്തവാടി പോലീസ്  സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ  ബേബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലീസ് തയ്യാറാവാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തിയതിനെ തുടർന്നാണ് വൈകുന്നേരം മൂന്ന് മണിയോടെ
ബേബിയെ മാനന്തവാടി  ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിക്കാൻ പോലീസ് തയ്യാറായത്.
ബേബിയും ബന്ധുക്കളും തമ്മിൽ സ്വത്ത് തർക്കം സംബന്ധിച്ച്   ബേബിക്കെതിരെ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. ഈ മാസം 23ന് കേസ്സ് കോടതി വിചാരണക്ക് വെച്ചിട്ടുണ്ട്
കേസ്സുമായി ബന്ധപ്പെട്ട് 
അടുത്ത ദിവസം നേരിട്ട് ബേബികോടതിയിൽ ഹാജരാകാനിരിക്കെയാണ് ദുഃഖത്തിൽ കഴിയുന്ന യുവാവിന്റെയും സഹോദരിയുടെയും  നേരെ
 പോലീസിന്റെ ക്രൂരമായ മർദ്ദനം.ഇതിനിടെ പോലീസിനെ കണ്ടപ്പോൾ ബേബി ഓടി രക്ഷപ്പെട്ടുവെന്നും പിന്തുടർന്ന പോലീസുകാരനെ മർദ്ദിച്ചുവെന്നും പോലീസും പറയുന്നു. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *