ബസ് സർവീസ് നിർത്തി: പിലാക്കാവിലേക്ക് യാത്രാക്ലേശം രൂക്ഷം: നാട്ടുകാർ പരാതിയുമായി സബ് കലക്ടർ ഓഫീസിലെത്തി.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ആയിരകണക്കിന് പൊതുജനങ്ങൾക്ക് ഏക ആശ്രയമായിരുന്ന ബസ് സർവ്വീസ് നിർത്തിയതോടെ പിലാക്കാവ്, പഞ്ചാര കൊല്ലി പ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമായി. പൊതുഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്തതിനാൽ ബുദ്ധിമുട്ടിലായ ജനങ്ങൾ പരാതിയുമായി മാനന്തവാടി സബ് കലക്ടറെ സമീപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞും കോളേജ് കഴിഞ്ഞും വിദ്യാർത്ഥികൾ വീട്ടിൽ പോകാൻ കഴിയാതെ സബ് കലക്ടറുടെ ഓഫീസിലെത്തി. രക്ഷിതാക്കളും കൂട്ടിനുണ്ടായിരുന്നു. സബ് കലക്ടർ ഓഫീസിൽ ഉണ്ടായിരുന്നില്ല. പകരം പരാതി ഓഫിസിൽ എഴുതി നൽകി. മൂന്ന് ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. ഇതിലൊന്ന് കെ.എസ്. ആർ.ടി. സി. ബസും മറ്റ് രണ്ടെണ്ണം പ്രിയദർശിനി ബസുമായിരുന്നു. എല്ലാ സർവ്വീസും നിലച്ചതോടെ ജനം പെരുവഴിയിലായി. സബ് കലക്ടർ മാനേജിംഗ് ഡയറക്ടർ ആയ പ്രിയ ദർശിനിയുടെ ബസ് ഉടൻ സർവീസ് പുനരാരംഭിക്കണമെന്നും നിർത്തലാക്കിയ കെ.എസ്. ആർ.ടി. സി. ബസ് ഉടൻ ഓടി തുടങ്ങണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .ഇല്ലങ്കിൽ അനിശ്ചിതകാല പ്രത്യക്ഷ സമരങ്ങളിലേക്ക് പോകാനാണ് ജനങ്ങളുടെ തീരുമാനം. 

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *