April 26, 2024

മാനന്തവാടിയിലെ പോലീസ് അതിക്രമം: പിണറായിയുടെ വലിപ്പം കണ്ട് പോലീസ് ഞളിയണ്ടന്ന് കെ.സുധാകരൻ

0
Img 20181110 164508

മാനന്തവാടി: മുഖ്യമന്ത്രി പിണറായിയുടെ വലിപ്പം  കണ്ട് ഇവിടുത്തെ പോലീസ് ഞളിയണ്ടന്ന്  കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് കെ. സുധാകരൻ  .ശബരിമല   വിശ്വാസ സംരക്ഷണ  യാത്രയുമായി മാനന്തവാടിയിലെത്തിയ  അദ്ദേഹം  മാനന്തവാടി ഗാന്ധി പാർക്കിൽ സംസാരിക്കവെയാണ് കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നടന്ന പോലീസ് നടപടിക്കെതിരെ പ്രതികരിച്ചത്.  വാറണ്ടിന്റെ പേരിൽ വീട്ടിൽ കയറി വലിച്ചിഴച്ച് മർദ്ദിക്കാൻ പോലീസിന് ആരാണ് നിർദ്ദേശം നൽകിയതെന്ന് സുധാകരൻ ചോദിച്ചു. ആദ്യം പോയി കൊലയാളി ഡി.വൈ. എസ്.പി.യെ പിടിക്ക്, എന്നിട്ട് മതി സാധാരണക്കാരനോടുള്ള പ്രതികാരം .നിയമം കൈയ്യിലെടുക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയത്? ക്ഷമക്ക്  ഒരതിരുണ്ടന്നും  ഗാന്ധിസം  മാത്രം പഠിച്ചവരല്ല മാനന്തവാടിയിലെ കോൺഗ്രസുകാരെന്ന്  പോലീസ് മനസ്സിലാക്കണമെന്നും സുധാകരൻ താക്കീത് നൽകി.  സി.ഐ.ടി.യുവിൽ നിന്നും സി.പി.എമ്മിൽ നിന്നും രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്ന മാനന്തവാടി സ്വദേശി ജെയിംസിനെയും  രാമചന്ദ്രനെയും കെ.സുധാകരൻ ചടങ്ങിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എക്കണ്ടി മൊയ്തൂട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ ,

എ.ഐ. സി.സി. അംഗങ്ങളായ  കെ.സി. റോസക്കുട്ടി ടീച്ചർ, പി.കെ.ജയലക്ഷ്മി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ  കെ.പി. അനിൽകുമാർ, അബ്ദുൾ മജീദ്,    കെ.പി.സി.സി. സെക്രട്ടറിമാരായ കെ.കെ. അബ്രാഹം ,  
കെ.എൽ. പൗലോസ്, എം.എസ്. വിശ്വനാഥൻ , സുമ ബാലകൃഷ്ണൻ, അഡ്വ. എൻ.കെ. വർഗീസ്, കെ.പി. കുഞ്ഞി കണ്ണൻ, മംഗലശ്ശേരി മാധവൻ, കേരളാ കോൺഗ്രസ് ജേക്കബ്ബ്   ജില്ലാ പ്രസിഡണ്ട് എം.സി.സെബാസ്റ്റ്യൻ,  കെ.ജെ.പൈലി  തുടങ്ങിയവർ പ്രസംഗിച്ചു.  വയനാട്ടിൽ പ്രവേശിച്ച യാത്രയെ ബോയ്സ് ടൗണിൽ ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ   നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ   ആയിരകണക്കിന് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന സ്വീകരണ യോഗത്തിലും  ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *