May 10, 2026

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥാനക്കയറ്റം; തുല്യനീതി ഉറപ്പാക്കണം, കേരള എൻ.ജി.ഒ.അസോസിയേഷൻ

0
IMG-20181112-WA0028
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സീനിയോരിട്ടി അട്ടിമറിച്ചും മാനദണ്ഡങ്ങൾ ലംഘിച്ചും അടുത്തിടെ ഇറക്കിയ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥാനക്കയറ്റ ഉത്തരവിലെ അപാകത പരിഹരിച്ച് തുല്യനീതി ഉറപ്പാക്കണമെന്ന് അവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പി.എസ്. സി. അഡ്വൈസ്‌ തിയ്യതി മാനദണ്ഡമാക്കി സീനിയോരിട്ടി ലിസ്റ്റ് പ്രസിദ്ധീകരിച്ച് സ്ഥാനക്കയറ്റം നടത്തണം.1997 ൽ സർവ്വീസിൽ വന്നവരെ മറികടന്ന് 2000 ൽ ജോലിയിൽ പ്രവേശിച്ചവർ സ്ഥാനക്കയറ്റം നേടിയത് നീതീകരിക്കാനാവില്ല.ജീവനക്കാരെ രണ്ട് തട്ടിലാക്കുന്ന നടപടി അവസാനിപ്പിക്കണം. ജില്ലാ പ്രസിഡൻറ് മോബിഷ്.പി.തോമസ് ഉദ്ഘാടനം ചെയ്തു.ജില്ല ട്രഷറർ കെ.റ്റി.ഷാജി അധ്യക്ഷത വഹിച്ചു. വി.സി.സത്യൻ, കെ.എ.ഉമ്മർ, സി.ജി ഷിബു, എം.ജി.അനിൽകുമാർ, നളിനി ശിവൻ, ഗ്ലോറിൻ സെക്വീറ, തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് ഖാൻ , കെ.എ.ജോസ്, എൻ.വി.അഗസ്റ്റിൻ, ലൈജു ചാക്കോ, കെ. സുബ്രഹ്മണ്യൻ, വിൽസൺ എം.ജെ, എം.എ.ബൈജു, കേശവൻ നായർ, ഷിജു പി.ജെ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *