May 17, 2024

തലക്കൽ ചന്തു സ്മാരകത്തിൽ നടക്കുന്ന അനധികൃത നിർമ്മാണം നിർത്തിവെക്കണം.: കുറിച്യ സമുദായ സംരക്ഷണ വികസന സമിതി

0
Img 20181112 Wa0022
 മാനന്തവാടി: തലക്കൽ ചന്തു സ്മാരകത്തിൽ നടക്കുന്ന അനധികൃത കെട്ടിട നിർമ്മാണം നിർത്തിവെക്കണമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു :പനമരം വില്ലേജിന്റെ  പരിധിയിൽ തലയ്ക്കൽ ചന്തു സ്മാരകം നിലനിൽക്കുന്ന ഏകദേശം ഒരു ഏക്കർ 22 സെന്റ് ഭൂമിയിൽ ബ്ളോക്ക് പഞ്ചായത്ത് ഭരണ സമിതി കയ്യേറി നഴ്സിങ്ങ് സ്ക്കൂൾ കെട്ടിടത്തിന്റെ  പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്. കുറിച്യ സമുദായ സംരക്ഷണ സമിതിയുടെ നിരന്തരമായ ഇടപ്പെടലുകളുടെ ഭാഗമായാണ് 2014ൽ പനമരം സ്ക്കുളിന് സമീപത്തുള്ള കോളി മരചുവട്ടിൽ ദേശിയ യോദ്ധാവ് തലക്കൽ ചന്തുവിന് സ്മാരകം പണിതത്. തുടർന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ,   സബ്ബ് കളക്ടർ, താഹസിൽദാർ,   സമിതി ഭാരവാഹികൾ, ആദിവാസി സംഘടനകൾ, ത്രിതല ജനപ്രതിനിധികൾ  എന്നിവർ യോഗം ചേരുകയും സ്ഥലം സ്മാരകത്തിന് വേണ്ടി ഡിടിപിസി എറ്റെടുക്കു യും സ്മാരകം നിർമ്മിക്കുകയും ചെയ്തു.ഈ ഭൂമിയിലാണ് ബന്ധപ്പെട്ടവരുമായി പ്രാഥമിക ചർച്ച പ്പോലും ചെയ്യാതെ അനധികൃത നിർമ്മാണ പ്രവർത്തി. ഇത് തലക്കൽ ചന്തുവിനോടുള്ള തികഞ്ഞ അവഗണനയും ചരിത്രത്തോടുള്ള നിന്ദയുമാണ്. അനുവദിച്ച ഭൂമിക്ക് രേഖകൾ നൽകുകയും നിർമ്മാണ പ്രവർത്തികൾ തടയണമെന്നും ഭാരവാഹികൾ ആവശ്യപ്പെടു.  തലക്കൽ ചന്തുവിന്റ് വീരാഹുതി ദിനമായ നവംമ്പർ 15 ന് രാവിലെ തലക്കൽ ചന്തുവിന്റെ തറവാടായ കുഞ്ഞോം  കാർക്കോട്ടിൽ നിന്നും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും. ജില്ലാ പ്രസിഡണ്ട് അച്ചപ്പൻ പെരിഞ്ചോല, വി ആർ ബാലൻ, പി. സി ബാലൻ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *