May 10, 2026

ദാറുല്‍ ഫലാഹില്‍ ആത്മീയ സമ്മേളനവും നബിദിനാഘോഷവും 24 മുതല്‍ തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദാറുല്‍ ഫലാഹ് ആത്മീയ സമ്മേളനവും നബിദിനാഘോഷവും ഈ മാസം 24 മുതല്‍ 28 വരെ നടത്താന്‍ ഫലാഹില്‍ ചേര്‍ന്ന സ്വാഗതസംഘം തീരുമാനിച്ചു.ബ്രീസ് ഓഫ് മദീന, സ്വലാത്ത് വാര്‍ഷികം, ഡഫോസ സംഗമം, ഫലാഹ് ഡേ, ഗ്രീന്‍വാലി ഫെസ്റ്റ്, പാരന്റ്‌സ് സമ്മിറ്റ്, വായന മത്സരം, ഫലാഹ് ഹിഫഌല്‍ ഖുര്‍ആന്‍ സനദ് ദാന കര്‍മ്മം എന്നിവയും നടക്കും.
28 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സുല്‍താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, കേരള മുസ്്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ:അബ്ദുല്‍ ഹകീം അസ്ഹരി, സമസ്ത മുശാവറ അംഗങ്ങളായ പി ഹസന്‍ മുസ്‌യാര്‍, എം അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ധീന്‍, പ്രൊഫ.ഷരീഫ്  (ഫാറൂഖ് കോളേജ്) എന്നിവരും ജില്ലയിലെ പ്രാസ്ഥാനിക നേതാക്കളും പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *