May 9, 2026

സ്‌നേഹ മധുരവുമായി പരിയാരം സ്‌കൂള്‍ കോളനികളിലേക്ക്.

0
Pariyaram-school
By ന്യൂസ് വയനാട് ബ്യൂറോ
     സ്ഥിരമായി സ്‌കൂളിലെത്താത്ത കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ കോളനി സന്ദര്‍ശനവുമായി പരിയാരം ഗവ. ഹൈസ്‌കൂള്‍ മുന്നിട്ടിറങ്ങി. മുട്ടില്‍ പഞ്ചായത്തിലെ ചോയിക്കോളനിയിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. പി.ടി.എ, സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്, മദര്‍ പി.ടി.എ, എക്‌സൈസ്, പോലീസ്, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.   പി.ടി.എ അംഗങ്ങളായ ഫൈസല്‍ പാപ്പിന, ഷബാന നൗഫല്‍, അധ്യാപകരായ കെ.എം. താജുദ്ദീന്‍, വി.കെ. സജീഷ്, അനീഷ് ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ കെ.ടി. രമേശന്‍, പി.ടി.എ. പ്രസിഡന്റ് ഒ.കുട്ടി ഹസ്സന്‍, എം. സുനില്‍കുമാര്‍, പി. ജനാര്‍ദ്ദനന്‍, അഷറഫ് വാഴയില്‍, കെ.എം. മുജീബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ. സജീവ്, എ.ടി.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടില്‍ പഞ്ചായത്തിലെ ചോയിക്കോളനി, പഴങ്കുനി കോളനി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *