May 9, 2026

ഉദയ പാപ്ലശേരിയും സെന്റ് മേരീസ് ഹൈസ്‌കൂളും ജേതാക്കളായി

0
By ന്യൂസ് വയനാട് ബ്യൂറോ
കുറുമ്പാലക്കോട്ട സെന്റ് ജൂഡ്‌സ് വോളിബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന സബ്ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉദയ പാപ്ലശേരിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഹൈസ്‌കൂളും ജേതാക്കളായി. ഡിസംബര്‍ 25 മുതല്‍ എറണാകുളം കിഴക്കമ്പലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുത്തു. ടീമംഗങ്ങള്‍ ആണ്‍കുട്ടികള്‍ എമില്‍ സന്തോഷ്, അക്ഷയ് ഗിരീഷ്, ഇന്ദ്രജിത്, യദുരാജ്, ശിവപ്രസാദ്, രാഹുല്‍, ഫെബിന്‍ഷാദ ജീവന്‍ ബാബു, ശ്രീജിത്ത്, അഭിജിത്ത്, എബിന്‍ ബിജു, മുഹമ്മദ് ശിബിലി.  പെണ്‍കുട്ടികള്‍ ആല്‍ജിയ ജോര്‍ജ്, കീര്‍ത്തന, സേതുലക്ഷ്മി, ആര്യ.സി.എ, പി.എസ്.കീര്‍ത്തന, ജിസില്‍ നവാസ്, എം.ബി.ജിബി, ആന്‍മേരി, കെ.എം.സൂര്യ, വൃന്ദ വിനോദ്, പൂജ കൃഷ്ണ, ദേവി ചന്ദന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *