May 6, 2024

ജന്‍മഭൂമി ലേഖകനും മറ്റു മാധ്യമപ്രവർത്തകര്‍ക്കും വധഭീഷണി

0

കല്‍പ്പറ്റ: റിസോര്‍ട്ട് ഉടമക്കെതിരെ വധശ്രമകേസില്‍ പ്രതി ഒളിവില്‍ എന്ന വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി. ജന്‍മഭൂമി റിപ്പോര്‍ട്ടര്‍ ജെയ്‌സണ്‍ എം.എസിനാണ് വധഭീഷണി. കേരളഭൂഷണം ജില്ലാലേഖകനും ന്യൂസ് വയനാട് പോര്‍ട്ടല്‍ എംഡിയുമായ സി.വി ഷിബുനെയും ചിലര്‍ ഫോണിലൂടെ വിളിച്ച് ഭീഷണിപെടുത്തി. മറ്റു ചില പത്രപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ ഭീഷണി ഉണ്ടായി. ഇതു സംബന്ധിച്ച് ജെയ്‌സണ്‍ വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വഷണം തുടങ്ങി. കഴിഞ്ഞ ദിവസം വാഴവറ്റ പാക്കം റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് പ്രതി ഒളിവില്‍ പോയിരിക്കുന്നത്. ഈ കേസില്‍ ഒന്നാം പ്രതിയാണ് മൂര്‍ത്തി ബിജു എന്നറിയപ്പെടുന്ന കെ.ആര്‍.ബിജു. ബിജുവിന്റെ കൂട്ടുപ്രതികളായ ഒമേഗ സാബു, രതീഷ്, ഉള്‍പ്പടെ ചിലര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മൂര്‍ത്തി ബിജു ഉള്‍പ്പെട്ട  പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ചത്. പ്രതിയായ ബിജുവും സംഘവും ഇതിനു മുമ്പും നിരവധി കേസ്സുകളില്‍ പ്രതികളാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *