July 3, 2026

ശിശുദിനറാലിയും കുട്ടികളുടെ നേതാക്കള്‍ക്ക് സ്വീകരണവും നാളെ കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

ശിശുദിനറാലിയും കുട്ടികളുടെ നേതാക്കള്‍ക്ക് സ്വീകരണവും 
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും കുട്ടികളുടെ നേതാക്കള്‍ക്ക് സ്വീകരണവും നല്‍കും. നാളെ (നവംബര്‍ 14) രാവിലെ 10 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലാണ് സ്വീകരണ യോഗം. ശിശുദിന റാലി രാവിലെ ഒമ്പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ശിശുദിന സന്ദേശം നല്‍കും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബും ക്വിസ് മത്സരവും നടത്തും. ജില്ലാതല പ്രസംഗ മത്സരത്തിലെ വിജയികളായ കുട്ടികളുടെ പ്രധാനമന്ത്രി ജൂണ്‍ ശ്രീകാന്ത്, പ്രസിഡന്റ് ഹൃദ്യ എലിസബത്ത്, സ്പീക്കര്‍ ഇവാന ആന്‍ ബാബു എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്. കല്‍പ്പറ്റ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അജി ബഷീര്‍, എ.ഡി.സി ജനറല്‍ പി.സി മജീദ് തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജില്ലാ പോലീസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *